സംസ്ഥാനത്തെ ജയിലുകളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ തടയരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്

സംസ്ഥാനത്തെ ജയിലുകളില്‍

വിശുദ്ധവാര ശുശ്രൂഷകള്‍ തടയരുതെന്ന്

ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്.

 

കൊച്ചി : വർഷങ്ങളായി സംസ്ഥാനത്തെ ജയിലുകളിൽ നടത്തിവന്നിരുന്ന വിശുദ്ധ വാര തിരുകർമ്മങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിൽ ഉണ്ടായി എന്ന് പറയപ്പെടുന്ന നിർദ്ദേശങ്ങൾ പുന പരിശോധിക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു.
കത്തോലിക്ക സഭയുടെ ജയില്‍ മിനിസ്ട്രിയുടെ ഭാഗമായി നടന്നുവന്നിരുന്ന വിശുദ്ധവാര തിരുകർമ്മങ്ങൾ ഇത്തവണ ജയില്‍ ഡിജിപി യുടെ വകുപ്പ് തലത്തിലുള്ള നിര്‍ദ്ദേശം മുഖേനെ വിലക്കിയിരിക്കുന്നു എന്നതാണ് പരാതി.

ശിക്ഷാവിധികളിലൂടെ കുറ്റവാളികളില്‍ പരിവര്‍ത്തനം ഉണ്ടാകുക എന്നത് ഇന്ത്യയുടെ ക്രിമിനല്‍ നിയമസംഹിതയുടെ ഭാഗമായിത്തന്നെ വിവക്ഷിക്കുന്ന കാര്യമാണ്. അത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് വിവിധ ആത്മീയ സന്നദ്ധസംഘടനകള്‍ ജയിലുകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉപകാരപ്രദമാണ്.

അതുകൊണ്ട് ജയിലുകളില്‍ വിശുദ്ധകുര്‍ബാനയുള്‍പ്പെടെയുള്ള ആത്മീയ ആവശ്യങ്ങള്‍ വിലക്കിയ നടപടി അടിയന്തിരമായി പുനപരിശോധിച്ച് ഈ വിശുദ്ധവാരത്തിലും തിരുക്കര്‍മ്മങ്ങള്‍ ജയിലുകളില്‍ തുടരുന്നതിന് നിര്‍ദ്ദേശം നല്‍കി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കെഎൽസിഎ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. സംസ്ഥാന പ്രസിഡൻറ് ഷെറി ജെ തോമസ്, ജനറൽ സെക്രട്ടറി ബിജു ജോസി, ആധ്യാത്മിക ഉപദേഷ്ടാവ് മോൺ. ജോസ് നവാസ് എന്നിവർ സംയുക്തമായി നൽകിയ കത്തിന്റെ പകർപ്പ് ജയിൽ ഡിജിപി ക്കും നൽകിയിട്ടുണ്ട്.


Related Articles

വരാപ്പുഴ അതിരൂപത അഞ്ചാം ഫറോനയുടെ നേതൃത്വത്തിൽ സാമൂഹ്യ ശുശ്രൂഷ സംഗമം നടന്നു.

വരാപ്പുഴ അതിരൂപത അഞ്ചാം ഫറോനയുടെ നേതൃത്വത്തിൽ സാമൂഹ്യ ശുശ്രൂഷ സംഗമം നടന്നു. കൊച്ചി :  കളമശ്ശേരി, വിശുദ്ധ പത്താം പീയൂസ് ചർച്ച് പാരിഷ് ഹാളിൽ വരാപ്പുഴ അതിരൂപത

Covid -19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിന് വരാപ്പുഴ അതിരൂപത നൽകുന്ന നിർദ്ദേശങ്ങൾ

കൊച്ചി: അതീവ അപകടകരമായ ഈ സാഹചര്യത്തിൽ  സംസ്ഥാന സർക്കാർ എല്ലാവരുടെയും  സുരക്ഷയെ മുൻനിർത്തി നൽകുന്ന  മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്തുകൊണ്ട് ഈ മാർച്ച് 20 വെള്ളിയാഴ്ച മുതൽ  ഒരു അറിയിപ്പ്

മത്സ്യത്തൊഴിലാളി പ്രശ്നങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന് കെസിവൈഎം കൊല്ലം രൂപത സമിതിയുടെ തുറന്ന കത്ത്.

കൊല്ലം : ലോക്ക് ഡൗൺ കാലഘട്ടത്തിൽ മൽസ്യബന്ധമേഖല അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നങ്ങൾ, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലെത്തിക്കാൻ തുറന്ന കത്തുമായി കെസിവൈഎം കൊല്ലം രൂപതാ സമിതി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<