കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയ്ക്കു പുതിയ നേതൃത്വം.

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയ്ക്കു പുതിയ നേതൃത്വം.

 

കൊച്ചി :  കേരള കത്തോലിക്ക സഭയുടെ ഔദ്യോഗിക യുവജനപ്രസ്ഥാനമായ കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ പരമോന്നത നയരൂപീകരണ സഭയായ യൂത്ത് അസംബ്ലിയില്‍ പ്രസിഡന്റായി രാജീവ് പാട്രിക് ( പരിശുദ്ധ വേളാങ്കണ്ണി മാതാ ദൈവാലയം, ചരിയംതുരുത്ത്) ജനറല്‍ സെക്രട്ടറിയായി റോസ് മേരി കെ ജെ (സെന്റ് മൈക്കിള്‍സ് ദൈവലായം, കാക്കനാട്) ട്രഷററായി ജോയി സണ്‍ പി ജെ (ലൂര്‍ദ് മാതാ ദൈവലായം, എളമക്കര) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. 2022-2024 ആഷ്‌ലിന്‍ പോള്‍ പ്രസിഡന്റും രാജീവ് പാട്രിക് ജനറല്‍ സെക്രട്ടറിയുമായ സമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ സമിതിയെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി ദില്‍മ മാത്യു (പരിശുദ്ധ വേളാങ്കണ്ണി മാതാ ദൈവാലയം,ചരിയംതുരുത്ത്), അരുണ്‍ വിജയ് എസ് (സെന്റ്. മൈക്കിള്‍സ് ദൈവാലയം കാക്കനാട്),വിനോജ് വര്‍ഗീസ് (തിരുഹൃദയ ദൈവാലയം, മാനാട്ടുപറമ്പ്) സെക്രട്ടറിമാരായി ലെറ്റ് എസ് വി (സെന്റ് ആന്റണീസ് ദൈവലായം, മുളന്തുരുത്തി), അക്ഷയ് അലക്‌സ് (സെന്റ് ആന്റണീസ് ദൈവാലയം, അത്താണി, നെടുമ്പാശ്ശേരി), ഫെര്‍ഡിന്‍ ഫ്രാന്‍സിസ് (സെന്റ് ആന്റണിസ് ദൈവാലയം, വടുതല),അരുണ്‍ സെബാസ്റ്റ്യന്‍ (സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദൈവാലയം, പോണേക്കര ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ആശിര്‍ഭവനില്‍ വെച്ച് നടത്തപ്പെട്ട തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് വരണാധികാരിയായി മിമില്‍ വര്‍ഗീസ്നേതൃത്വംനല്‍കി.

 


Related Articles

“ഇല്യൂമിനേറ്റ് 2024 ” ഉദ്ഘാടനം ചെയ്തു.

“ഇല്യൂമിനേറ്റ് 2024 ” ഉദ്ഘാടനം ചെയ്തു. കൊച്ചി : വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷൻ സംഘടിപ്പിച്ച യുവജന സംഗമം “ഇല്യൂമിനേറ്റ് 2024 ” സിനിമാ നടൻ സിജു

കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ആൽബെർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ലഭിച്ചു

കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ആൽബെർഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ലഭിച്ചു. എറണാകുളം: ജില്ലയിലെ മികച്ച ഉപഭോക്ത സ്ഥാപനത്തിന് (ഉന്നത വിദ്യാഭ്യാസ സ്ഥാപന കാറ്റഗറി) കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും

വരാപ്പുഴ അതിരൂപത മുൻ വികാരിജനറൽ മോൺ. ജോസഫ് പടിയാരംപറമ്പിൽ നിര്യാതനായി

വരാപ്പുഴ അതിരൂപത മുൻ വികാരിജനറൽ മോൺ. ജോസഫ് പടിയാരംപറമ്പിൽ നിര്യാതനായി.   കൊച്ചി : വരാപ്പുഴ അതിരൂപത മുൻ വികാരിജനറലും, അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെന്റ്. ഫ്രാൻസിസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<