പങ്കുവയ്ക്കലിന്റെ ഇടമാകണം കുടുംബങ്ങൾ: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

 പങ്കുവയ്ക്കലിന്റെ ഇടമാകണം കുടുംബങ്ങൾ: ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

 

കൊച്ചി: വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനും പ്രോലൈഫും ചേർന്ന് നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് “പങ്കുവെക്കലിന്റെ ഇടമാകണം കുടുംബങ്ങൾ” എന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രൊലൈഫ് സമിതി പ്രസിഡന്റ് ശ്രീ. ജോൺസൺ ചൂരേപ്പറമ്പിൽ അധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ അതിരൂപത സഹായമെത്രാൻ റവ. ഡോ. ആന്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത ഫാമിലി കമ്മീഷൻ ഡയറക്ടർ റവ. ഫാ. പോൾസൺ സിമേതി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി റവ. ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, ശ്രീ നെഡ്സൺ, സിസ്റ്റർ ജോസഫൈൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കോതമംഗലം രൂപത പ്രോലൈഫ് സമിതി പ്രസിഡന്റ് ശ്രീ. ജോയ്സ് മുക്കുടം ബൈബിൾ അധിഷ്ഠിതമായ മാജിക് ഷോ നടത്തി. നൂറു കുടുംബങ്ങളിൽ നിന്നായി 600 അംഗങ്ങൾ പങ്കെടുത്ത ഈ സംഗമത്തിൽ അഭിവന്ദ്യ പിതാവ് സ്കോളർഷിപ്പും പഠനോപകരണങ്ങളും നൽകി .


Related Articles

ചരിത്ര രേഖകളുടെ പരിപാലനം നമ്മുടെ കടമ : ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

ചരിത്ര രേഖകളുടെ പരിപാലനം നമ്മുടെ കടമ : ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.   കൊച്ചി :ചരിത്ര രേഖകളുടെ സംരക്ഷണവും പുരാതന വസ്തുക്കളുടെ പരിപാലനവും നമ്മുടെ

അൾത്താര ബാല സംഗമം സംഘടിപ്പിച്ചു

അൾത്താര ബാല സംഗമം സംഘടിപ്പിച്ചു.   കൊച്ചി: വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലെയും അൾത്താര ബാലകരെയും സംഘടിപ്പിച്ചുകൊണ്ടുള്ള ഒരു സംഗമം ഡിസംബർ 9 ശനിയാഴ്ച സംഘടിപ്പിക്കുകയുണ്ടായി. 1564

“മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാനല്ലയോ”.

“മുള്ളുകള്‍ ശിരസ്സില്‍ ആഴ്ന്നതും നിന്‍ ശിരസ്സുയരുവാനല്ലയോ”. കൊച്ചി.: കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ വിശുദ്ധവാര ഒരുക്കമായി യേശുവിന്‍റെ പീഡാനുഭവ ചരിത്രം ഉൾക്കൊണ്ടുകൊണ്ട് പീഡാസഹനയാത്ര നടത്തി. സെന്റ് ഫ്രാൻസീസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<