വരാപ്പുഴ അതിരൂപത KCBC മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനാഘോഷം

വരാപ്പുഴ അതിരൂപത KCBC മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനാഘോഷം.
വരാപ്പുഴ അതിരൂപത KCBC മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനാഘോഷം 25 /6/26 വ്യാഴാഴ്ച രാവിലെ10 മണിക്ക് ഇൻഫന്റ് ജീസസ് UP സ്കൂളിൽ വച്ച് നടത്തപ്പെട്ടു വിദ്യാർത്ഥികളുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗം മദ്യ-ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് ശ്രീ അലക്സ് മുല്ലപ്പറമ്പൻ സ്വാഗതമേകി എല്ലാ വിശിഷ്ട അതിഥികളെയും യോഗത്തിലേക്ക് ക്ഷണിച്ചു ഡയറക്ടർ ഫാ. ജോസഫ് ഷെറിൻ ചെമ്മായത്ത് അധ്യക്ഷ പ്രസംഗത്തിൽ ലഹരിമുക്ത സമൂഹത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. വൈപ്പിൻ നിയോജകമണ്ഡലം MLA ശ്രീ ടോണി ചമ്മണി ഉദ്ഘാടന പ്രസംഗത്തിൽ ഭാവി വാഗ്ദാനങ്ങൾ ആയ കുട്ടികളിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നത് വളരെ നന്നായിരിക്കും എന്ന് ഓർമിപ്പിച്ചു ഇൻഫന്റ് ജീസസ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ നിരഞ്ജന ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും വിദ്യാർത്ഥികളും മാതാപിതാക്കളും സമൂഹം മുഴുവനും ഏറ്റുചൊല്ലുകയും ചെയ്തു ആരോഗ്യ വിദ്യാഭ്യാസ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പതിനൊന്നാം വാർഡ് മെമ്പറുമായ ഷിബു ആശംസകൾ അർപ്പിച്ചു ബ്ലോക്ക് പഞ്ചായത്തംഗം ബിതാ കോളിൻസ് ആറാം വാർഡ് മെമ്പർ സോഫിയ ജോയ്, സെക്രട്ടറി ശ്രീ ജൂഡ് തദേവൂസ്, സെബാസ്റ്റ്യൻ വലിയപറമ്പിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു ഇൻഫന്റ് ജീസസ് കോൺവെന്റ് സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ റിനീഷ് തോമസ് എം ,
PTA പ്രസിഡന്റ് ശ്രീമതി സിന്ധു ലിജു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു വിദ്യാർത്ഥികൾ ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ് അവതരിപ്പിച്ചു ലഹരിവിരുദ്ധ പ്രവർത്തനങ്ങളോട് അനുബന്ധിച്ച് വിദ്യാലയത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് M.L.A സമ്മാനദാനം നൽകി വൈസ് പ്രസിഡന്റ് ശ്രീ ജസ്റ്റിൻ യോഗത്തിൽ സംബന്ധിച്ച ഏവർക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.