വിന്നേഴ്‌സ് മീറ്റ് – 2026 സംഘടിപ്പിച്ചു.

വിന്നേഴ്‌സ് മീറ്റ് – 2026 സംഘടിപ്പിച്ചു.
വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ വിഭാഗമായ നവദർശന്റെ ആഭിമുഖ്യത്തിൽ വിന്നേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ 10, 12 ക്ലാസ് പൊതുപരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച അതിരൂപതാംഗങ്ങളായ വിദ്യാർത്ഥികളെയും നൂറുശതമാനം വിജയം നേടിയ സ്കൂളുകളെയും ആദരിക്കുന്നതിനായി അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കൊച്ചി മേയർ വി. കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു.വിവിധ വിഷയങ്ങളിൽ പി.എച്ച്.ഡി. നേടിയവരെയും ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ റാങ്ക് കരസ്ഥമാക്കിയവരെയും തദവസരത്തിൽ അഭിവന്ദ്യ പിതാവ് അഭിനന്ദിക്കുകയും എല്ലാവർക്കും ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.
നവദർശൻ ഡയറക്ടർ ഫാ. ജോൺസൺ ഡിക്കൂഞ്ഞ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ജോസഫ് പള്ളിപ്പറമ്പിൽ, ഫാ. ഷാമിൽ ജോസഫ്, കുമാരി ആഗ്നസ്ബോണി സോസാ എന്നിവർ സംസാരിച്ചു.സമ്മേളനത്തിന്റെ മുന്നോടിയായി ജീസസ് യൂത്ത് കോ-ഓർഡിനേറ്ററായ ബാബു ജോണിന്റെ പ്രത്യേക മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചിരുന്നു .