പരിസ്ഥിതി ദിനം ആഘോഷിച്ചു.

പരിസ്ഥിതി ദിനം ആഘോഷിച്ചു.
കൊച്ചി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വരാപ്പുഴ അതിമത്രാസന മന്ദിരത്തിൽ വച്ച് മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തി പറമ്പിൽ കൊച്ചി മേയർ ശ്രീ. അഡ്വ. എം.അനിൽകുമാറിന് വൃക്ഷത്തൈ നൽകിക്കൊണ്ട് ലോക പരിസ്ഥിതി ദിന ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. എറണാകുളത്തെ ബ്രഹ്മപുരം മേഖലയിൽ നടുവാനുള്ള വൃക്ഷത്തൈയാണ് അഭിവന്ദ്യ പിതാവ് മേയർക്ക് നൽകിയത്. തുടർന്ന് ഈ വർഷം വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നടത്തപ്പെടുന്ന പരിസ്ഥിതി പ്രവർത്തനങ്ങളുടെയും അതിരൂപതല ഉദ്ഘാടന കർമ്മം ബഹുമാനപ്പെട്ട കൊച്ചി മേയർ നിർവഹിച്ചു.ഗ്രീൻ പ്രോട്ടോകോൾ പാലിച്ച്കൊണ്ടുള്ള പരിസ്ഥിതി പ്രവർത്തനങ്ങളും, പൊതു ഇടങ്ങൾ ശുചിയാക്കലും, മാലിന്യ നിർമാർജനങ്ങളും ഇത് സംബന്ധിച്ച് ഉടൻ നടപ്പിലാക്കുമെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത അറിയിച്ചു. വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ,വികാരി ജനറൽമാരായ മോൺ.മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ബിസിസി ഡയറക്ടർ ഫാ.യേശുദാസ് പഴമ്പിള്ളി, പ്രോഗ്രാം കോഡിനേറ്റർ ശ്രീ ജോബി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.