റവ. ഡോ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ കെആർഎൽസിബിസി ജസ്റ്റിസ്, പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ സെക്രട്ടറിയായി നിയമിതനായി*

 റവ. ഡോ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ കെആർഎൽസിബിസി ജസ്റ്റിസ്, പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ സെക്രട്ടറിയായി നിയമിതനായി*

*

റവ. ഡോ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ കെആർഎൽസിബിസി ജസ്റ്റിസ്, പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷൻ സെക്രട്ടറിയായി നിയമിതനായി*

 

വരാപ്പുഴ അതിരൂപതാംഗമായ റവ. ഡോ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിലിന്റെ (KRLCBC) ജസ്റ്റിസ്, പീസ് ആൻഡ് ഡെവലപ്മെന്റ് (JPD) കമ്മീഷന്റെ സെക്രട്ടറിയായി നിയമിച്ചു. ഇടക്കൊച്ചി ആൽഫ പാസ്റ്റർ സെന്ററിൽ സമ്മേളിച്ച കേരളത്തിൻ മെത്രാൻ സമിതി യോഗത്തിലാണ് പുതിയ നിയമനം പ്രഖ്യാപിച്ചത്.

കേരളത്തിലെ ലത്തീൻ കത്തോലിക്കാ സഭയുടെ സാമൂഹിക പ്രവർത്തനങ്ങളെ രൂപതാ സാമൂഹിക സേവന സംഘങ്ങൾ (Diocesan Social Service Societies) വഴി ഏകോപിപ്പിക്കുന്ന സുപ്രധാന കമ്മീഷനാണ് JPD കമ്മീഷൻ.

സാമൂഹിക നീതിക്കും വികസനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ, വിവിധ വികസന ഏജൻസികളുമായുള്ള സഹകരണവും ഏകോപനവും, സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളുമായുള്ള സംയോജിത പ്രവർത്തനങ്ങൾ എന്നിവയിലൂടെ ജനങ്ങളുടെ സമഗ്ര സാമൂഹിക വികസനത്തിനായി ഈ കമ്മീഷൻ പ്രവർത്തിക്കുന്നു.

2002 ൽ പൗരോഹിത്യം സ്വീകരിച്ച ഫാ. സിജൻ മണുവേലിപറമ്പിൽ വരാപ്പുഴ അതിരൂപതയുടെ മൈനർ സെമിനാരി ഡയറക്ടറായും വിവിധ ഇടവകകളിൽ വികാരിയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ വരാപ്പുഴ അതിരൂപതയുടെ സാമൂഹിക ക്ഷേമ പ്രവർത്തന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ഇ. എസ്.സ്.സ്.) ഡയറക്ടറായി സേവനം ചെയ്തു കൊണ്ടിരിക്കുകയാണ്.

ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം സാമൂഹിക പുനർനിർമ്മിതിക്ക് വേണ്ടിയുള്ള ജെറമിയാ പ്രവാചകന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആയിരുന്നു ഗവേഷണം നടത്തിയത്.
റവ. ഡോ. സിജൻ മണു വേലിപ്പറമ്പിൽ ചുമതല ഏറ്റെടുക്കുന്നത്തോടെ നീതി, സമാധാനം, സാമൂഹിക വികസനം എന്നീ മേഖലകളിൽ കൂടുതൽ ഫലപ്രദമായ ഇടപെടലുകളും പ്രവർത്തനങ്ങളും ഉണ്ടാകും.

admin

Leave a Reply

Your email address will not be published. Required fields are marked *