യുവജന ദിനം ആഘോഷിച്ചു.


യുവജന ദിനം ആഘോഷിച്ചു.
തോമസ് പുരം : വരാപ്പുഴ അതിരൂപത, തോമസ് പുരം സെൻ്റ് തോമസ് ഇടവകയിൽ, 2026 ജൂലൈ 12 ഞായർ, യുവജന ദിനമായി ആഘോഷിച്ചു. യുവജനങ്ങളുടെ ആത്മീയവും, സേവനപരവും, കല-കായിക മേഖലകളും ഉൾച്ചേരുന്നതായിരുന്നു യുവജന ദിനാഘോഷം.
യുവജനങ്ങൾ നേതൃത്വം വഹിച്ച ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർ ഫാ. പ്രസാദ് ജോസ് കാനപ്പിള്ളി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് പതാക ഉയർത്തി യുവജന ദിനാഘോഷത്തിന് തുടക്കം കുറിച്ചു. യുവജനങ്ങളുടെ നേതൃത്വത്തിൽ “നന്മ” എന്ന കർമ്മപരിപാടിയിലൂടെ 400 ൽ പരം പൊതിച്ചോറുകൾ കുടുംബയൂണിറ്റുകൾ നിന്ന് ശേഖരിച്ച് നഗരത്തിലെ പല ഇടങ്ങളിൽ ആയിരിക്കുന്ന പാവപ്പെട്ടവർക്ക് ഒരു നേരത്തെ അന്നമായി നൽകി.
സി എൽ സി, കെ സി വൈ എം, ജീസസ് യൂത്ത് എന്നീ യുവജന സംഘടനകളുടെ സൗഹൃദ ഫുട്ബോൾ മത്സരത്തോടുകൂടി യുവജന ദിനാഘോഷങ്ങൾ ഭംഗിയായി സമാപിച്ചു. ഇടവക യൂത്ത് കോഡിനേറ്റർമാരുടെയും യുവജന സംഘടനകളുടെയും സംയുക്ത സഹകരണത്തോടുകൂടിയാണ് യുവജന ദിനാഘോഷങ്ങൾ നടത്തപ്പെട്ടത്.