പേപ്പൽ ബഹുമതി ലഭിച്ചു.

പേപ്പൽ ബഹുമതി ലഭിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപതയുടെ വികാരിജനറൽമാരായ ഫാ. മാത്യു കല്ലിങ്കലിനും ഫാ. മാത്യു ഇലഞ്ഞിമിറ്റത്തിനും പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ “ചാപ്ലിൻ ടു ഹിസ് ഹോളിനെസ് “ബഹുമതി നൽകി ആദരിച്ചു. വരാപ്പുഴ അതിരൂപതയുടെ വൈദിക സമ്മേളനത്തിൽ വച്ച് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തി പറമ്പിൽ പിതാവ് നിയുക്ത വൈദികർക്ക് സ്ഥാന ചിഹ്നങ്ങൾ നൽകി ആദരിച്ചു. സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ ആശംസകൾ അറിയിച്ചു. സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ഇടവകാംഗമായ മോൺ. മാത്യു കല്ലിങ്കൽ ദീർഘനാൾ വരാപ്പുഴ അതിരൂപതയുടെ പ്രൊക്കുറേറ്റർ,ഇ എസ് എസ് എസ് ഡയറക്ടർ, അസീസി വിദ്യാനികേതൻ ഇൻസ്റ്റിസ്റ്റ്യൂഷൻസ് ഡയറക്ടർ എന്ന നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മരട് മേരി മാഗ്ദലിൻ ഇടവകാംഗമായ മോൺ. മാത്യു ഇലഞ്ഞിമിറ്റം തോട്ടക്കാട്ടുകര പള്ളി വികാരി, മൈനർ സെമിനാരി റെക്ടർ, തുടർന്ന് ദീർഘകാലം ഓസ്ട്രിയായിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.