• August 18, 2026

യുവജന ദിനാഘോഷം.

 യുവജന ദിനാഘോഷം.

യുവജന ദിനാഘോഷം.

യുവജന ദിനാഘോഷത്തിൻ്റെ ഭാഗമായി വല്ലാർപാടം ബസിലിക്കയിൽ 2026 ജൂലൈ 05, ഞായറാഴ്ച യുവജനദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

വരാപ്പുഴ അതിരൂപത യുവജന കമ്മീഷൻ ഡയറക്ടർ ഫാ.പ്രസാദ് ജോസ് കാനപിള്ളി രാവിലെ 9:15 ന് പതാക ഉയർത്തുകയും ആശംസയർപ്പിച്ച് സംസാരിക്കുകയും ചെയ്തു.വല്ലാർപാടം ബസിലിക്ക സഹവികാരി ഫാ.അമൽ ആൻ്റണി മാളിയേക്കൽ , ഡീക്കൻ. ജോസഫ് പിഎംഐ, വല്ലാർപാടം ബസിലിക്ക യുവജന കോഓർഡിനേറ്റർ ആകാശ് ആൻ്റണി, കെ.സി.വൈ.എം പ്രസിഡൻ്റ് ലിക്വിന ലോപ്പസ്, ജീസസ് യൂത്ത് കോഓർഡിനേറ്റർ ഐലിൻ മറ്റു കെസിവൈഎം ജീസസ് യൂത്ത് അഗങ്ങൾ സന്നിഹിതരായിരുന്നു.  അതിനെത്തുടർന്ന്, 9:30 ന് വി.കുർബാനയ്ക്ക്
വായന , വിശ്വാസികളുടെ പ്രാർത്ഥന, കാഴ്ചവപ്പ് എന്നിവയ്ക്ക്‌ യുവജനങ്ങൾ നേതൃത്വം നൽകി.

admin

Leave a Reply

Your email address will not be published. Required fields are marked *