യുവജനദിനാഘോഷം 2026

യുവജനദിനാഘോഷം 2026.
സെന്റ് മൈക്കിൾസ് ചർച്ച്, ചെമ്പുമുക്ക്, കാക്കനാട് ഇടവകയിലെ യുവജനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ദ്വിദിന യുവജനദിനാഘോഷം സംഘടിപ്പിച്ചു. ജൂലൈ 11 ശനിയാഴ്ച ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ നടന്ന തെയ്സെ പ്രാർത്ഥനയോടെയാണ് യുവജനദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഞായറാഴ്ച നടന്ന ദിവ്യബലിയിൽ ഇടവകയിലെ യുവജനങ്ങൾ ഒന്നടങ്കം പങ്കുചേർന്നു. ദിവ്യബലിക്ക് ശേഷം കെ.സി.വൈ.എം പതാക ഉയർത്തലും നടന്നു.
യുവജനദിനാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇടവക വികാരി റവ. ഫാ. ജോസഫ് തട്ടാരശ്ശേരി നിർവഹിച്ചു. സഹവികാരി റവ. ഫാ. ഹിരൺ റാഫേൽ ചൂളയ്ക്കലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ഭാഗമായി ആന്റണി എൽഡ്രിൻ ഡിസിൽവയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ക്ലാസും വിവിധ ഗെയിമുകളും നടത്തപ്പെട്ടു. ബ്രദർ റെനീഷ്, ബ്രദർ അഖിൽ എന്നിവരുടെ നേതൃത്വത്തിൽ ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടും സംഘടിപ്പിച്ചു.
യൂത്ത് കോർഡിനേറ്റർ മനു, കെ.സി.വൈ.എം പ്രസിഡന്റ് റയാൻ വർഗീസ്, ജീസസ് യൂത്ത് കോർഡിനേറ്റർ അഡ്രിക്ക് എന്നിവർ സന്നിഹിതരായിരുന്നു. കെ.സി.വൈ.എം, ജീസസ് യൂത്ത് ഉൾപ്പെടെ ഇടവകയിലെ മുഴുവൻ യുവജനങ്ങളുടെയും സജീവ പങ്കാളിത്തവും കൂട്ടായ്മയും യുവജനദിനാഘോഷത്തെ ശ്രദ്ധേയമാക്കി.