വിദ്യാർത്ഥികൾക്കായി ‘ആൽബെർട്ടോ’ എ.ഐ. ചാറ്റ്ബോട്ട് അവതരിപ്പിച്ച് എറണാകുളം സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂൾ.

 വിദ്യാർത്ഥികൾക്കായി ‘ആൽബെർട്ടോ’ എ.ഐ. ചാറ്റ്ബോട്ട് അവതരിപ്പിച്ച് എറണാകുളം സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂൾ.

വിദ്യാർത്ഥികൾക്കായി ‘ആൽബെർട്ടോ’ എ.ഐ. ചാറ്റ്ബോട്ട് അവതരിപ്പിച്ച് എറണാകുളം സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂൾ.

 

എറണാകുളം :  സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ, ഇംഗ്ലീഷ് ഭാഷ പഠനത്തിനും, സംശയനിവാരണത്തിനും, ഡിജിറ്റൽ പഠനാനുഭവം മെച്ചപ്പെടുത്തുന്നതിനുമായി “ആൽബെർട്ടോ” (Alberto) എ.ഐ. ചാറ്റ്ബോട്ട് അവതരിപ്പിച്ചു.

കൃത്രിമ ബുദ്ധി (Artificial Intelligence) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, ഒരുക്കിയിരിക്കുന്ന ഈ ചാറ്റ്ബോട്ട് വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉടനടി മറുപടി ലഭ്യമാക്കുന്നതിനൊപ്പം, കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വച്ചുകൊണ്ടാണ്, ലിറ്റിൽ കൈറ്റ്സ് , ഇംഗ്ലീഷ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സംരംഭം ആരംഭിച്ചിരിക്കുന്നത്.

സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ,
വരാപ്പുഴ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി, ജനറൽ മാനേജർ ഫാ ജയൻ പയ്യപ്പിള്ളി ചാറ്റ് ബോട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ രംഗത്ത് ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനുള്ള സ്കൂളിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

വിദ്യാർത്ഥികളിൽ ഡിജിറ്റൽ വൈദഗ്ധ്യം വളർത്തുന്നതിനും നവീന പഠനരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും “ആൽബെർട്ടോ” എ.ഐ. ചാറ്റ്ബോട്ട് ഒരു പുതിയ അധ്യായത്തിന് തുടക്കമാകുമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

admin

Leave a Reply

Your email address will not be published. Required fields are marked *