കുക്കിംഗ് – കേക്ക് ബേക്കിംഗ് മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു.

കുക്കിംഗ് – കേക്ക് ബേക്കിംഗ് മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു.

വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് കുക്കിംഗ് -കേക്ക് ബേക്കിംഗ് മൂന്നാമത്തെ ബാച്ചിന്റെ ക്ലാസ്സുകൾ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ ആരംഭിച്ചു. പരിശീലനപരിപാടി സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വൈസ് ചെയർമാൻ ഫാദർ സോജൻ മാളിയേക്കൽ ഉദ്ഘാടനം നിർവഹിച്ചു. ESSS ഡയറക്ടർ ഫാദർ മാർട്ടിൻ അഴീക്കകത്ത് അധ്യക്ഷപദം അലങ്കരിച്ചു. ഫാ. ഫോസ്റ്റിൻ ഫെർണാണ്ടസ്,റിറ്റ്സൻ ദേവസ്സി, സീമ റോയ്, ഷെഫ് മാനുവൽ, സതീഷ് എന്നിവർ ആശംസ പ്രസംഗം നടത്തി. 5 ദിവസം നീണ്ടുനിൽക്കുന്ന തൊഴിൽ നൈപുണ്യ വികസന പരിപാടിയിൽ ഒരു ബാച്ചിൽ ഇരുപത് വ്യക്തികൾക്കാണ് പരിശീലനം ലഭിക്കുന്നത്. തുടർന്നുള്ള മാസങ്ങളിൽ പേപ്പർ ബാഗ് നിർമ്മാണ പരിശീലനം, എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം, ജാം ജെല്ലി പരിശീലനം, ഹാൻഡ് എംബ്രേയ്ഡറി പരിശീലനം എന്നിവ ആരംഭിക്കുന്നു. വിശദ വിവരങ്ങൾക്കായി സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വരാപ്പുഴ അതിരൂപത ചെറുകിട സംരംഭകത്വ വികസന പരിപാടി കമ്മിറ്റിയുമായി ബന്ധപ്പെടുക. Mob ..8089559764 (ഫാദർ ഫോസ്റ്റിൻ ഫെർണാണ്ടസ് )/9809857560 (റ്റിറ്റ്സൺ ദേവസ്സി)(സിമ റോയ് 9037139171


Related Articles

ലഹരി വിതരണ സംഘങ്ങളുടെകേസുകളുടെ വർദ്ധനവ്, വിശദമായി അന്വേഷിക്കണം: കെസിബിസി ജാഗ്രതാ കമ്മീഷൻ

പ്രണയം നടിച്ച് ലഹരി വിതരണ സംഘങ്ങളുടെ ഭാഗമാക്കി മാറ്റപ്പെടുന്ന പെൺകുട്ടികൾ, ലഹരി നൽകി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന കേസുകളുടെ വർദ്ധനവ്, മുതലായവ വിശദമായി അന്വേഷിക്കണം: കെസിബിസി ജാഗ്രതാ

പൗരോഹിത്യ വസ്ത്ര സ്വീകരണ നിറവിൽ വരാപ്പുഴ അതിരൂപത

പൗരോഹിത്യ വസ്ത്ര സ്വീകരണ നിറവിൽ വരാപ്പുഴ അതിരൂപത കൊച്ചി : മെയ് ദിനത്തിൽ ( 01.05.24 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 12 വൈദിക വിദ്യാര്‍ത്ഥികള്‍ പൗരോഹിത്യ വസ്ത്രം

ന്യൂപക്ഷ വിദ്യാഭ്യാസ പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ച നടപടി തിരുത്തണം. കെഎൽസിഎ വരാപ്പുഴ അതിരൂപത

ന്യൂപക്ഷ വിദ്യാഭ്യാസ പദ്ധതികളുടെ വിഹിതം വെട്ടിക്കുറച്ച നടപടി തിരുത്തണം. കെഎൽസിഎ വരാപ്പുഴ അതിരൂപത.   കൊച്ചി: കേന്ദ്ര ബജറ്റിൽ ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികൾക്കുള്ള വിഹിതം വെട്ടിക്കുറച്ച നടപടി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<