വരാപ്പുഴ അതിരൂപത യുവജന നേതൃ സംഗമം  നടത്തി

വരാപ്പുഴ അതിരൂപത യുവജന നേതൃ സംഗമം  നടത്തി

 

കൊച്ചി :  വരാപ്പുഴ അതിരൂപത യുവജന വർഷാചരണത്തിന്റെ ഭാഗമായി യുവജന നേതൃ സംഗമം എറണാകുളം പാപ്പാളി ഹാളിൽ നടന്നു. ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജന വർഷാചരണത്തിന്റെ ഭാഗമായി ഭവന നിർമ്മാണത്തിനും വിദ്യാഭ്യാസ സഹായം നൽകുന്നതിനുമായി ധനശേഖരണാർത്ഥം പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള അഞ്ചുപേർ സമ്മാന ക്കൂപ്പണുകൾ ഏറ്റുവാങ്ങി. കമ്മീഷൻ ഡയറക്ടർ ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, ഫാ. ഷിനോജ് ആറഞ്ചേരി,ഫാ. ആനന്ദ് മണാളില്‍
കെസിവൈഎം പ്രസിഡണ്ട് ആഷ്ലിൻ പോൾ സി എൽ സി പ്രസിഡൻറ് തോബിയാസ് കൊർണേലി ജീസസ് യൂത്ത് കോർഡിനേറ്റർ ബ്രോഡ്വിൻ കെസിവൈഎം ആനിമേറ്റർ സിസ്റ്റർ മെർലീറ്റ യൂത്ത് കമ്മീഷൻ ജോ. സെക്രട്ടറി സിബിൻ യേശുദാസ് എന്നിവർ സന്നിഹിതരായിരുന്നു.
നേതൃ സംഗമത്തിന്റെ ഭാഗമായി,അതിരൂപത ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴംപിള്ളി, ജീവനാദം ഡയറക്ടർ ഫാ. ജോൺ ക്യാപ്പിസ്റ്റൻ ലോപ്പസ്, ഫാ. ജോർജ് പുനക്കാട്ടുശ്ശേരി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നായി എണ്ണൂറിലധികം യുവജനങ്ങളും വൈദീകരും സിസ്റ്റേഴ്സും പങ്കെടുത്തു.


Related Articles

സംഗീതത്തിലൂടെ അനേകരെ ദൈവസന്നിധിയിലേക്ക് അടുപ്പിച്ച വരാപ്പുഴ അതിരൂപത വൈദികനായ ഫാ. അലക്സ് ചിങ്ങംതറ നിര്യാതനായി

സംഗീതത്തിലൂടെ അനേകരെ ദൈവസന്നിധിയിലേക്ക് അടുപ്പിച്ച വരാപ്പുഴ അതിരൂപത വൈദികനായ ഫാ. അലക്സ്  ചിങ്ങന്തറ നിര്യാതനായി   കൊച്ചി : വരാപ്പുഴ അതിരൂപത വൈദികനായ ഫാ. അലക്സ്  ചിങ്ങന്തറ

ഈകാലം അതും കാണും; എങ്കിലുമീക്കാലവും കടന്നു പോകും;  നാം അതിജീവിക്കും.

ഈകാലം അതും കാണും; എങ്കിലുമീക്കാലവും കടന്നു പോകും;  നാം അതിജീവിക്കും.   വാക്സിനേഷൻ ലോകജനതയ്ക്ക് പുതുമയുള്ള കാര്യമല്ല. മിക്ക രാജ്യങ്ങളിലും പ്രതിരോധശേഷി ഉണ്ടാക്കുന്നതിനുള്ള വാക്സിനേഷനുകൾ കുട്ടികൾ, ഗർഭിണികൾ,

ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ൽ എം.ബി.എ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

വരാപ്പുഴ അതിരൂപതയുടെ പ്രശസ്തമായ സെന്റ് ആൽബർട്ട്സ് കോളേജിന്റെ മാനേജ്മെൻറ് വിഭാഗമായ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ൽ എം.ബി.എ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൊച്ചി :  നമ്മുടെ ലത്തീൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<