കടലിനടിയിലെ വിശുദ്ധപാദ്രെ പിയോയുടെ വെങ്കല രൂപത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

കടലിനടിയിലെ വിശുദ്ധപാദ്രെ പിയോയുടെ

വെങ്കല രൂപത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

ഗര്‍ഗാനോ: ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദാര്‍ശനികനും പഞ്ചക്ഷതധാരിയുമായ വിശുദ്ധ പാദ്രെ പിയോയുടെ കടലിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന മൂന്നു മീറ്റര്‍ ഉയരമുള്ള വെങ്കല പ്രതിമയുടെ ചിത്രങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. തെക്കന്‍ ഇറ്റലിയിലെ ഗര്‍ഗാനോ പര്‍വ്വതത്തിന് സമീപമുള്ള തീരപ്രദേശത്തുള്ള ചെറു ദ്വീപ്‌ സമൂഹമായ ട്രെമിറ്റി ദ്വീപിലെ തീരപ്രദേശത്തിന് സമീപം 14 മീറ്റര്‍ താഴെ കടലിനടിത്തട്ടില്‍ 80 സെന്റീമീറ്ററുള്ള ഒരു അടിത്തറയിലാണ് രൂപം സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ “അഗാധതയിലെ അത്ഭുതം” എന്ന് പേരിട്ടിരിക്കുന്ന ഈ മനോഹര സൃഷ്ടി മിമ്മോ നോര്‍ഷ്യ എന്ന ശില്‍പ്പിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ‘ഫ്രാൻസെസ്കോ ഫോർജിയോൺ’ എന്ന ഫേസ്ബുക്ക് പേജില്‍ അടുത്ത നാളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ മറ്റ് നവമാധ്യമങ്ങളിലെ പേജുകളും ഏറ്റെടുത്തതോടെയാണ് ചിത്രം ഒരിടവേളയ്ക്ക് ശേഷം വീണ്ടും തരംഗമായി മാറിയിരിക്കുന്നത്.

പ്രതിമയുടെ വലുപ്പത്തിനും, മനോഹാരിതക്കും പുറമേ, കടലിനടിയില്‍ ഉറപ്പിച്ചു നിറുത്തിയിരിക്കുന്ന എഞ്ചിനീയറിംഗ് വൈദഗ്ദ്യവും ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. വിശുദ്ധന്റെ എളിമയേയും, ലാളിത്യത്തേയും അനുസ്മരിപ്പിക്കും വിധമുള്ള കുരിശുമാലയും ധരിച്ച്, ആത്മീയതയുടെ അടിസ്ഥാനമായ വിശുദ്ധി, സമാധാനം, സ്നേഹം, കാരുണ്യം എന്നിവയുടെ സ്ഫുരണമെന്നോണം ഏകാന്തതയില്‍ ധ്യാനാത്മകമായി കൈകള്‍ വിരിച്ചു നില്‍ക്കുന്ന വിധത്തിലാണ് രൂപം നിര്‍മ്മിച്ചിരിക്കുന്നത്.

കടപ്പാട്: പ്രവാചകശബ്ദം


Related Articles

ഉപവി, ക്രൈസ്തവൻറെ ഹൃദയത്തുടിപ്പാണെന്ന് പാപ്പാ!

ഉപവി, ക്രൈസ്തവൻറെ ഹൃദയത്തുടിപ്പാണെന്ന് പാപ്പാ! വത്തിക്കാൻ : ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. ഉപവി കൂടാതെ ക്രൈസ്തവനായിരിക്കുക സാധ്യമല്ലെന്ന് പാപ്പാ. ഈ വെള്ളിയാഴ്ച (25/06/2021)  ട്വിറ്ററില്‍ കണ്ണിചേര്‍ത്ത

ആയുധക്കടത്തിനെതിരെ വീണ്ടും സ്വരമുയർത്തി വത്തിക്കാൻ!

ആയുധക്കടത്തിനെതിരെ വീണ്ടും സ്വരമുയർത്തി വത്തിക്കാൻ! വത്തിക്കാൻ :  വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച., ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൻറെ എഴുപത്തിയേഴാമത് യോഗത്തിൻറെ പ്രഥമ സമിതിയെ, ന്യുയോർക്കിൽ വച്ച് തിങ്കളാഴ്ച സംബോധന

വരാപ്പുഴ പള്ളി ‘മൈനർ ബസിലിക്ക’ പദവിയിലേക്ക് :

  വരാപ്പുഴ അതിരൂപതയിലെ കർമ്മല മാതാവിൻറെയും വിശുദ്ധ യൗസേപ്പിതാവിന്റെയും നാമധേയത്തിലുള്ള വരാപ്പുഴ പള്ളി ‘മൈനർ ബസിലിക്ക’ പദവിയിലേക്ക് : കൊച്ചി : വരാപ്പുഴ അതിരൂപതയിലെ കർമ്മല മാതാവിൻറെയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<