കഷ്ടതയനുഭവിക്കുന്നവർക്ക് തുണയാകാൻ വിശുദ്ധ യൗസേപ്പിന്റെ സഹായം തേടുക: ഫ്രാൻസിസ് പാപ്പാ

കഷ്ടതയനുഭവിക്കുന്നവർ

ക്ക് തുണയാകാൻ

വിശുദ്ധ യൗസേപ്പിന്റെ

സഹായം തേടുക:

ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍: കഷ്ടതയിലും ഏകാന്തതയിലും കഴിയുന്ന മനുഷ്യർക്ക് തുണയാകാൻ വിശുദ്ധ യൗസേപ്പിന്റെ സഹായം തേടാൻ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

നമ്മുടെ പാതകളിൽ കണ്ടുമുട്ടുന്ന കഷ്ടതയും ഏകാന്തതയും അനുഭവിക്കുന്ന മനുഷ്യരെയും ജീവിതത്തിൽ ധൈര്യവും ശക്തിയും നഷ്ടപ്പെട്ട ആളുകളെയും ദൈവമാണ് നമുക്ക് മുന്നിൽ കൊണ്ടുവരുന്നതെന്ന് പാപ്പാ പറഞ്ഞു. ബുദ്ധിമുട്ടും വേദനകളും അനുഭവിക്കുന്ന മനുഷ്യരെ തിരിച്ചറിയുവാനും,വിശുദ്ധ യൗസേപ്പിന്റെ സഹായത്തോടെ നമുക്ക് അവരുടെ സുഹൃത്തുക്കളാകുവാനും, ജീവിതത്തിൽ ഒരു താങ്ങാകുവാനും സാധിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

തിരുക്കുടുംബത്തിന്റെ സംരക്ഷകനും, ജീവിതത്തിൽ നല്ല ബന്ധങ്ങൾ കണ്ടെത്താനാകാതെ ധൈര്യവും ശക്തിയും നഷ്ടപ്പെട്ട് ഏകാന്തതയിൽ കഴിയുന്ന ആളുകൾക്ക് സംരക്ഷണവും തുണയും ഏകുന്ന വിശുദ്ധ യൗസേപ്പിനെക്കുറിച്ച് നവംബർ 24 ബുധനാഴ്ചത്തെ പൊതു കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പഠിപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് പൊതു കൂടിക്കാഴ്ച (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടി നവംബർ 24-നുതന്നെ ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ്, വിശുദ്ധ യൗസേപ്പിന്റെ മാതൃകയിലും മാധ്യസ്ഥ്യത്തിലും മറ്റുള്ളവർക്ക് ജീവിതത്തിൽ താങ്ങായി മാറുവാനുള്ള നമ്മുടെ വിളിയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ എഴുതിയത്.


Related Articles

പാപ്പാ: പ്രാർത്ഥന, ക്രൈസ്തവരായിരിക്കുന്നതിന് അനിവാര്യം!

പാപ്പാ: പ്രാർത്ഥന, ക്രൈസ്തവരായിരിക്കുന്ന തിന് അനിവാര്യം! ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: പ്രാർത്ഥനയും ജീവിതവും തമ്മിലുള്ള അഭേദ്യ ബന്ധം .  വത്തിക്കാൻ  : പ്രാർത്ഥന ജീവിതത്തിൻറെ പ്രാണവായുവാണെന്ന്

അനുഗ്രഹത്തിന്‍റെ സമയം കടുന്നു പോകാതിരിക്കട്ടെ

അനുഗ്രഹത്തിന്‍റെ സമയം കടുന്നു പോകാതിരിക്കട്ടെ വത്തിക്കാൻ : മാർച്ച് 23 ചൊവ്വ. പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച ഒരു തപസ്സുകാല ഹ്രസ്വ പ്രാർത്ഥന : “ദൈവത്തിങ്കലേയ്ക്കു തിരിയുവാനുള്ള

തെക്കൻ സുഡാനിൽ രണ്ട് സന്യാസിനിമാർ കൊല്ലപ്പെട്ടു: പാപ്പാ അനുശോചനം രേഖപ്പെടുത്തി

തെക്കൻ സുഡാനിൽ രണ്ട് സന്യാസിനിമാർ കൊല്ലപ്പെട്ടു: പാപ്പാ അനുശോചനം രേഖപ്പെടുത്തി   വത്തിക്കാന്‍: തെക്കൻ സുഡാന്റെ തലസ്ഥാനമായ ജൂബ (Juba) നഗരത്തിലുണ്ടായ അക്രമത്തിൽ രണ്ട് സന്യാസിനികൾ മരണമടഞ്ഞ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<