ചെല്ലാനം മോഡൽ കടൽ ഭിത്തി വൈപ്പിൻ കരയിലും വേണം… ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

ചെല്ലാനം മോഡൽ കടൽ ഭിത്തി വൈപ്പിൻ

കരയിലും വേണം :  ആക്ഷൻ കൗൺസിൽ

രൂപീകരിച്ചു.

 

കൊച്ചി : നായരമ്പലം കടൽത്തീരം ചെല്ലാനം മോഡൽ കടൽ ഭിത്തി കെട്ടി തീരം സംരക്ഷക്കണമെന്ന് ആവശ്യപ്പെട്ട് നായരമ്പലം വാടേൽ പള്ളി വികാരി ഫാ. ഡെന്നി പെരിങ്ങാട്ടിൻ്റെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.

സെൻ്റ് ആൻ്റണീസ് നായരമ്പലം വെളിയത്താംപറമ്പ് കപ്പേളയിൽ,ജൂണ്‍ 6-ആം തീയതി
വൈകീട്ട് 3 മണിക്ക് വികാരിയച്ചൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിവിധ മതസ്ഥരായ 120 ഓളം പേർ സംബന്ധിച്ചു. KLCA വരാപ്പുഴ രൂപത നേതാക്കൾ യോഗത്തിൽ പങ്കെടുത്തു . 7 പേർ അടങ്ങിയ കമ്മിറ്റി രൂപീകരിച്ച് പിന്നിടുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തീരുമാനിച്ചു.

വർഷങ്ങളായി കടൽ തീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ യോഗത്തിൽ അവരുടെ ബുദ്ധിമുട്ടുകൾ അവതരിപ്പിച്ചു. ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥയിലാണ് കടൽത്തീരമെന്നും, വർഷങ്ങളായി മാറി മാറി വരുന്ന സർക്കാരുകൾ നായരമ്പലം കടൽത്തീരത്തെ അവഗണിക്കുകയാണെന്നും യോഗം വിലയിരുത്തി. കാലവർഷം തുടങ്ങിയതോടെ കടൽ ആക്രമണം പതിവിലും രൂക്ഷമായതായി പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.

കടൽക്ഷോഭത്തിൽ നിന്നും രക്ഷ നേടുവാൻ ഉള്ള മാർഗ്ഗം ചെല്ലാനം മോഡൽ കടൽഭിത്തി നിർമ്മാണമാണെന്ന് യോഗം വിലയിരുത്തി. ഇതോടൊപ്പം തന്നെ ഇട തോടുകളും ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യമുയർന്നു. ഇതിനായി മത രാഷ്ട്രീയ ഭേദമെന്യേ എല്ലാ തീരദേശ നിവാസികളും ഒരുമിച്ച് നിന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ഒരു ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.


Related Articles

ആശിസ് സൂപ്പർ മെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശിർവാദകർമ്മവും നിർവ്വഹിച്ചു

ആശിസ് സൂപ്പർ മെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശിർവാദകർമ്മവും നിർവ്വഹിച്ചു.   കൊച്ചി : വരാപ്പുഴ അതിരൂപതയുടെ സ്ഥാപനമായ ആശിസ് സൂപ്പർമെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശീർവാദകർമ്മവും

ഭരണകൂട ഭീകരതക്കെതിരെ കെ.എൽ.സി.എ പ്രതിഷേധപ്പന്തം തെളിയിച്ചു

ഭരണകൂട ഭീകരതക്കെതിരെ കെ.എൽ.സി.എ പ്രതിഷേധപ്പന്തം തെളിയിച്ചു.     കൊച്ചി: എൻ.ഐ.എ  കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഫാ.സ്റ്റാൻസ്വാമിക്ക് നേരിടേണ്ടിവന്ന ഭരണകൂട ഭീകരതയിലും മനുഷ്യാവകാശ ധ്വംസനത്തിലും പ്രതിഷേധിച്ച്

സെക്രെഡ് ജേർണി – ഫോട്ടോ പ്രദർശനം നടത്തി..

സെക്രെഡ് ജേർണി – ഫോട്ടോ പ്രദർശനം നടത്തി. കൊച്ചി :  ഇരുപത്തിമൂന്ന് വർഷക്കാലം ഇൻഫന്റ് ജീസസ് ദേവാലയത്തിൽ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ജൂലൈ 19ന് ദൈവദാസ പദവിയിലേക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<