മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ട് നിര്യാതനായി

കൊച്ചി: വരാപ്പുഴ അതിരൂപത വൈദികനായിരുന്ന മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ട് (77വയസ്സ്) നിര്യാതനായി.

1943 ജൂലൈ 22 ന് തണ്ണിക്കോട്ട് പൈലി- ബ്രിജീത്ത ദമ്പതികളുടെ മകനായി നീറിക്കോട് ആയിരുന്നു അദ്ദേഹത്തിൻറെ ജനനം. വൈദിക പഠനത്തിനുശേഷം
1971 ൽ വൈദികപട്ടം സ്വീകരിച്ചു. റോമിൽ ഉപരിപഠനവും നടത്തിയിട്ടുണ്ട്.

പള്ളിപ്പുറം , ഗോതുരുത്ത് , കലൂർ, ചാലക്കുടി, എന്നീ ഇടവകകളിൽ സഹവികാരിയായും , മാമംഗലം കർമലമാതാ ചർച്ച്, സെന്റ്. മൈക്കിൾസ് ചർച്ച് ചെമ്പുമുക്ക് , സെന്റ്. ജോർജ്ജ് ചർച്ച് പെരുമാനൂർ, സെൻറ്. ഫ്രാൻസിസ് സേവ്യർ ചർച്ച് കലൂർ എന്നിവിടങ്ങളിൽ വികാരിയായിയായും, കളമശ്ശേരി മൈനർ സെമിനാരി റെക്ടർ, കളമശ്ശേരി ഹോളി ഏഞ്ചൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, വരാപ്പുഴ അതിരൂപത ചാൻസിലർ, എറണാകുളം ആശീർഭവൻ ഡയറക്ടർ , വല്ലാർപാടം ബസിലിക്ക റെക്ടർ എന്നീ നിലകളിലും കൂടാതെ ഫൊറോന വികാരിയായും സേവനം ചെയ്തു . അദ്ദേഹം ദീർഘകാലം വരാപ്പുഴ അതിരൂപത വിവാഹ കോടതിയിലും സേവനം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിൻറെ വിശിഷ്ടമായ വൈദിക സേവനത്തിനിടയിൽ 2009 സെപ്റ്റംബർ 13 ആം തീയതി പരിശുദ്ധ പിതാവ് പേപ്പൽ ബഹുമതിയായ മോൺസിഞ്ഞോർ സ്ഥാനം നൽകി അദ്ദേഹത്തെ ആദരിച്ചു. ദീർഘകാലം വരാപ്പുഴ അതിരൂപതയുടെ എപ്പിസ്കോപ്പൽ വികാരിയായി അദ്ദേഹം സേവനം ചെയ്തു. 2018 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച അദ്ദേഹം കാക്കനാട് ചെമ്പുമുക്കിൽ ഉള്ള ആവില ഭവനിൽ വിശ്രമ ജീവിതത്തിൽ ആയിരുന്നു.

തൻറെ ജീവിതകാലം മുഴുവൻ ദൈവത്തിന്റെ മഹത്വത്തിനും മനുഷ്യൻറെ നന്മയ്ക്കുമായി ജീവിച്ച വ്യക്തിയായിരുന്നു മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ട് എന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. അദ്ദേഹത്തിൻറെ വിയോഗത്തിൽ ആർച്ചുബിഷപ്പ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.

അദ്ദേഹത്തെ ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്വങ്ങളും തികഞ്ഞ ആത്മാർത്ഥതയോടും സത്യസന്ധതയോടെ കൂടി അദ്ദേഹം നിർവ്വഹിച്ചിരുന്നു എന്ന് ആർച്ച്ബിഷപ്പ് അനുസ്മരിച്ചു. അദ്ദേഹം സേവനം ചെയ്ത എല്ലാ സ്ഥലങ്ങളിലും വിവിധതരത്തിലുള്ള കൃഷികളെ പ്രോത്സാഹിപ്പിക്കുകയും അതിനായി മുന്നിട്ടിറങ്ങുകയും ചെയ്ത പ്രകൃതിസ്നേഹി കൂടിയായിരുന്നു അദ്ദേഹം.

മോൺസിഞ്ഞോർ ജോസഫ് തണ്ണിക്കോട്ടിന്റെ മൃതസംസ്കാര കർമ്മം 16/02/2021 ചൊവ്വാഴ്ച വൈകിട്ട് 4.30 ന് നീറിക്കോട് സെൻറ് ജോസഫ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടും. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ അദ്ദേഹത്തിൻറെ ഭവനത്തിലും തുടർന്ന് വൈകുന്നേരം 4.30 വരെ നീറിക്കോട് സെൻറ് ജോസഫ് ദേവാലയത്തിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 4 .30ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻറെ മുഖ്യകാർമികത്വത്തിൽ മൃതസംസ്കാര ശുശ്രൂഷകൾ നടക്കും.

അഭിവന്ദ്യ പിതാക്കന്മാരും വൈദീകരും വിശ്വാസികളും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ചടങ്ങുകളിൽ സംബന്ധിക്കും. അദ്ദേഹത്തിൻറെ ആത്മശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം.


Related Articles

എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി അന്താരാഷ്ട്ര പുരുഷ ദിനാചരണം സംഘടിപ്പിച്ചു.

എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി അന്താരാഷ്ട്ര പുരുഷ ദിനാചരണം സംഘടിപ്പിച്ചു.   കൊച്ചി :  വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പുരുഷ

ലത്തീന്‍ സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയമിക്കുന്നില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കും

കൊച്ചി : 12 രൂപതകളിലായി വ്യാപിച്ചുകിടക്കുന്ന കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ കൂടുതലും തീരപ്രദേശത്ത് താമസിക്കുന്നവരും സാമൂഹികമായും, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലുള്ളവരുമാണ്.  എന്നാല്‍, ഈ വിഭാഗത്തിന്‍റെ പിന്നോക്കാവസ്ഥ പഠിക്കുന്നത്

ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു

ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66   സ്ഥലമെടുപ്പ്, ആർച്ച്ബിഷപ്പ് ഡോ. ജോസഫ്   കളത്തിപ്പറമ്പിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു.     കൊച്ചി: ഇടപ്പള്ളി- മൂത്തകുന്നം ദേശീയപാത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<