വരാപ്പുഴ അതിരൂപതയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ.

വരാപ്പുഴ അതിരൂപതയ്ക്ക്

അഭിമാനത്തിന്റെ

നിമിഷങ്ങൾ.

കൊച്ചി : മെയ് ദിനമായ ഇന്നലെ ( 01.05.22 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 12 വൈദിക വിദ്യാർത്ഥികൾ പൗരോഹിത്യ വസ്ത്രം സ്വീകരിച്ചു. കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ വെച്ച് നടന്ന ദിവ്യബലിയിൽ മുഖ്യ കാർമികത്വം വഹിച്ച അതിരൂപത വികാരി ജനറൽ പെരിയ ബഹു. മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം ആണ് പൗരോഹിത്യ വസ്ത്രം വെഞ്ചരിച്ചുനൽകിയത്. ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ. സക്കറിയാസ് പവനാത്തറ, സെമിനാരി റെക്ടർമാരായ ഫാ.സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, ഫാ. ജോസി കോച്ചാപ്പിള്ളി, കൂടാതെ മറ്റു വൈദീകരും ദിവ്യബലിക്ക് സഹകാർമികത്വം വഹിച്ചു. 12 വൈദിക വിദ്യാർഥികളുടെയും ഇടവകയിൽ നിന്നുള്ള വികാരിയച്ചന്മാരാണ്‌ പൗരോഹിത്യ വസ്ത്രം അവരെ ധരിപ്പിച്ചത്. വൈദിക വിദ്യാർത്ഥികളുടെ മാതാപിതാക്കളും സഹോദരങ്ങളും ദിവ്യബലിയിൽ പങ്കെടുക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.  

 


Related Articles

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തിന് ആരംഭം കുറിച്ചു

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തിന് ആരംഭം കുറിച്ചു കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തോടു അനുബന്ധിച്ച് അർപ്പിക്കപ്പെട്ട വി കുർബ്ബാനയ്ക്കു

ലൂർദ് ആശുപത്രി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് ‘കാറ്റലിസ്റ്റ് 2023’ കൗൺസിലിംഗ് സംഘടിപ്പിച്ചു

ലൂർദ് ആശുപത്രി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് ‘കാറ്റലിസ്റ്റ് 2023’ കൗൺസിലിംഗ് സംഘടിപ്പിച്ചു.   കൊച്ചി : ലൂർദ് ആശുപത്രി, ബിഹേവിയറൽ സയൻസ് ഡിപ്പാർട്ട്മെൻറ് (LIBS) പുതുതായി

ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി

ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി   കൊച്ചി : വരാപ്പുഴ അതിരൂപത വൈദീകനായ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി. ജനനം 1957 ഡിസംബർ 30,വരാപ്പുഴ. മാതാപിതാക്കൾ ജോർജ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<