വരാപ്പുഴ അതിരൂപതയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ.

വരാപ്പുഴ അതിരൂപതയ്ക്ക്

അഭിമാനത്തിന്റെ

നിമിഷങ്ങൾ.

കൊച്ചി : മെയ് ദിനമായ ഇന്നലെ ( 01.05.22 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 12 വൈദിക വിദ്യാർത്ഥികൾ പൗരോഹിത്യ വസ്ത്രം സ്വീകരിച്ചു. കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ വെച്ച് നടന്ന ദിവ്യബലിയിൽ മുഖ്യ കാർമികത്വം വഹിച്ച അതിരൂപത വികാരി ജനറൽ പെരിയ ബഹു. മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം ആണ് പൗരോഹിത്യ വസ്ത്രം വെഞ്ചരിച്ചുനൽകിയത്. ചാൻസലർ ഫാ. എബിജിൻ അറക്കൽ, ഫാ. സക്കറിയാസ് പവനാത്തറ, സെമിനാരി റെക്ടർമാരായ ഫാ.സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, ഫാ. ജോസി കോച്ചാപ്പിള്ളി, കൂടാതെ മറ്റു വൈദീകരും ദിവ്യബലിക്ക് സഹകാർമികത്വം വഹിച്ചു. 12 വൈദിക വിദ്യാർഥികളുടെയും ഇടവകയിൽ നിന്നുള്ള വികാരിയച്ചന്മാരാണ്‌ പൗരോഹിത്യ വസ്ത്രം അവരെ ധരിപ്പിച്ചത്. വൈദിക വിദ്യാർത്ഥികളുടെ മാതാപിതാക്കളും സഹോദരങ്ങളും ദിവ്യബലിയിൽ പങ്കെടുക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.  

 


Related Articles

സഭാ വാർത്തകൾ – 12.02.2023

സഭാ വാർത്തകൾ – 12.02.2023   വത്തിക്കാൻ വാർത്തകൾ   2024 ൽ ഫ്രാൻസിസ് പാപ്പ ഇന്ത്യ സന്ദർശിച്ചേക്കും.. വത്തിക്കാൻ : 2024 ലെ ഫ്രാൻസിസ് പാപ്പയുടെ

ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി.

ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്കു ആനുകൂല്യം തടയണമെന്ന ഹിന്ദുസേവാ കേന്ദ്രത്തിന്റെ ഹര്‍ജ്ജി ഹൈക്കോടതി പിഴചുമത്തി തള്ളി. കൊച്ചി: ലത്തീന്‍ കത്തോലിക്ക, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെയും പരിവര്‍ത്തിത പട്ടികജാതിക്കാരെയും മുസ്ലിംകളെയും

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.   കൊച്ചി : KLCA തേവര യൂണിറ്റും കേരള വ്യവസായ വകുപ്പും കൊച്ചിൻ കോർപ്പറേഷനും സംയുക്തമായി സംരംഭകത്വം ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. യോഗത്തിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<