വരാപ്പുഴ അതിരൂപതയ്ക്ക് അഭിമാനത്തിന്റെ നിമിഷങ്ങൾ

വരാപ്പുഴ അതിരൂപതയ്ക്ക്

അഭിമാനത്തിന്റെ

നിമിഷങ്ങൾ.

 

കൊച്ചി : മെയ് ദിനത്തില്‍ ( 01.05.23 )വരാപ്പുഴ അതിരൂപത അംഗങ്ങളായ 7 വൈദിക വിദ്യാർത്ഥികൾ പൗരോഹിത്യ വസ്ത്രം സ്വീകരിച്ചു. കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ വെച്ച് നടന്ന ദിവ്യബലിയിൽ മുഖ്യ കാർമികത്വം വഹിച്ച അതിരൂപത വികാരി ജനറൽ പെരിയ ബഹു. മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം ആണ് പൗരോഹിത്യ വസ്ത്രം വെഞ്ചരിച്ചുനൽകിയത്. ചാൻസലർ ഫാ. എബിജിൻ അറക്കൽ,  സെമിനാരി റെക്ടർമാരായ ഫാ. ജോബ്‌വാഴക്കൂട്ടത്തില്‍,  ഫാ. ജോസി കോച്ചാപ്പിള്ളി, ഫാ.സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, കൂടാതെ മറ്റു വൈദീകരും ദിവ്യബലിക്ക് സഹകാർമികത്വം വഹിച്ചു. 7 വൈദിക വിദ്യാർഥികളുടെയും ഇടവകയിൽ നിന്നുള്ള വികാരിയച്ചന്മാരാണ്‌ പൗരോഹിത്യ വസ്ത്രം അവരെ ധരിപ്പിച്ചത്. വൈദിക വിദ്യാർത്ഥികളുടെ മാതാപിതാക്കളും സഹോദരങ്ങളും ദിവ്യബലിയിൽ പങ്കെടുക്കുകയും അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.  

 

 


Related Articles

അടുത്ത ദുരന്തം -ഏക സിവിൽ കോഡ്

കോഴിക്കോട് : ഏക സിവില്‍ കോഡാണ് ഇനി നമ്മള്‍ നേരിടാന്‍ പോകുന്ന ദുരന്തമെന്നു എം.കെ.രാഘവന്‍ എംപി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 48ാമത് സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍

കർണാടക റീജിയണൽ യൂത്ത് കമ്മീഷൻ പ്രസിഡണ്ട് : വല്ലാർപാടം  സ്വദേശി നെവിൻ ആന്റണി.ബി

കർണാടക റീജിയണൽ യൂത്ത് കമ്മീഷൻ പ്രസിഡണ്ട് : വല്ലാർപാടം  സ്വദേശി നെവിൻ ആന്റണി.ബി കൊച്ചി : വല്ലാർപാടം ഔവർ ലേഡി ഓഫ് റാൻസം ബസിലിക്ക ഇടവകാംഗവും പനമ്പുകാട്

കെ.എൽ.സി.എ വരാപ്പുഴ അതിരൂപത വയോജന ദിനാചരണം സംഘടിപ്പിച്ചു. 

കെ.എൽ.സി.എ വരാപ്പുഴ അതിരൂപത വയോജന ദിനാചരണം സംഘടിപ്പിച്ചു.    കൊച്ചി: ഫ്രാൻസിസ്പാപ്പ പ്രഖ്യാപിച്ച മുത്തശ്ശീമുത്തച്ഛൻമാർക്കും മറ്റു വയോധികർക്കുമായിട്ടുള്ള കത്തോലിക്കാ സഭയുടെ പ്രഥമ ആഗോള ദിനാചരണം കെ.എൽ.സി.എ. വരാപ്പുഴ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<