വല്ലാർപാടം പള്ളി മഹാ ജൂബിലി മൂന്നാം ഘട്ടം ചരിത്ര സെമിനാർ നാളെ( 09.12.23)

വല്ലാർപാടം പള്ളി മഹാ ജൂബിലി  മൂന്നാം ഘട്ടം ചരിത്ര

സെമിനാർ നാളെ( 09.12.23)

 

കൊച്ചി : എ ഡി 1524ൽ സ്ഥാപിതമായ വല്ലാർപാടം പള്ളിയുടെയും പരിശുദ്ധ വല്ലാർപാടത്തമ്മയുടെ അത്ഭുത ചിത്ര സ്ഥാപനത്തിന്റേയും മഹാജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള മൂന്നാം ഘട്ടം ചരിത്ര സെമിനാർ നാളെ ( 09.12.23 )- ശനിയാഴ്ച്ച വൈകീട്ട് 5 മണി മുതൽ സെന്റ് മേരീസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 2024 ഒക്ടോബർ മാസം സമാപിക്കുന്ന മഹാ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചരിത്ര സെമിനാറിന്റെ രണ്ട് ഘട്ടങ്ങൾ നേരത്തെ പൂർത്തിയാക്കുകയുണ്ടായി. കേരള ക്രൈസ്തവ സഭയിലും വരാപ്പുഴ അതിരൂപതയിലും പാശ്ചാത്യ മിഷനറിമാർ നൽകിയ മഹത്തായ സംഭാവനകളെ കുറിച്ചുള്ള പ്രബന്ധങ്ങൾ പ്രസ്തുത സെമിനാറിൽ അവതരിപ്പിക്കുകയും വിശദമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ആയതിന്റെ തുടർച്ചയായിട്ടാണ് വല്ലാർപാടത്തിന്റെ പ്രാദേശിക ചരിത്രം ഉൾപ്പെടുന്ന മൂന്നാം ഘട്ട ചരിത്ര സെമിനാർ നാളെ നടത്തുന്നത്. പ്രശസ്ത ചരിത്രകാരനും എരൂർ സെന്റ് ജോർജ് പള്ളി വികാരിയുമായ ഫാദർ ഐസക്ക് കുരിശിങ്കലാണ് ക്ലാസ് നയിക്കുന്നത്. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ: ഡോക്ടർ സുജൻ അമൃതം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും, പി ഒ സി ഡയറക്ടറുമായ റവ: ഡോക്ടർ ജേക്കബ് ജി പാലയ്ക്കാപ്പിള്ളി സെമിനാറിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. വല്ലാർപാടം ബസിലിക്ക റെക്ടർ റവ: ഡോക്ടർ ആന്റണി വാലുങ്കൽ മോഡറേറ്ററായിരിക്കും.
ജൂബിലിയുടെ ഭാഗമായി വരാപ്പുഴ അതിരൂപതയുടെ കേരളവാണി നിർമ്മിച്ച “ഒരു അത്ഭുത ചിത്രത്തിന്റെ കഥ” എന്ന ഡോക്യുമെന്ററിയുടെ പ്രകാശനവും പ്രദർശനവും ഉണ്ടായിരിക്കും. ചരിത്ര സെമിനാറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വല്ലാർപാടം ബസിലിക്ക റെക്ടർ ഡോ. ആന്റണി വാലുങ്കൽ, ജനറൽ കൺവീനർ പീറ്റർ കൊറയ, ഹിസ്റ്ററി കമ്മീഷൻ കോർഡിനേറ്റർ യു.ടി. പോൾ എന്നിവർ അറിയിച്ചു.


Related Articles

ചരിത്ര രേഖകളുടെ പരിപാലനം നമ്മുടെ കടമ : ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

ചരിത്ര രേഖകളുടെ പരിപാലനം നമ്മുടെ കടമ : ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.   കൊച്ചി :ചരിത്ര രേഖകളുടെ സംരക്ഷണവും പുരാതന വസ്തുക്കളുടെ പരിപാലനവും നമ്മുടെ

വരാപ്പുഴ അതിരൂപത വൈദീകരുടെ തുടർ പരിശീലന യോഗം നടത്തി

വരാപ്പുഴ അതിരൂപത വൈദീകരുടെ തുടർ പരിശീലന യോഗം നടത്തി.   കൊച്ചി : വരാപ്പുഴ അതിരൂപതാ കുടുംബ വിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച് ആശിർ ഭവൻ പാസ്റ്ററൽ സെന്ററിൽ വച്ച്

ഡി പി വേൾഡ് – ഈ എസ് എസ് എസ് സെന്റർ ഫോർ ലേണിംഗ് ഉദ്ഘാടനം ചെയ്തു.

ഡി പി വേൾഡ് – ഈ എസ് എസ് എസ് സെന്റർ ഫോർ ലേണിംഗ് ഉദ്ഘാടനം ചെയ്തു.   കൊച്ചി : ഡി പി വേൾഡ് കൊച്ചിനും വരാപ്പുഴ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<