വിശ്വാസ രൂപീകരണ ദൗത്യത്തിൽ മതാധ്യാപകരുടെ പങ്ക് അതുല്യം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

വിശ്വാസ രൂപീകരണ ദൗത്യത്തിൽ

മതാധ്യാപകരുടെ പങ്ക്

അതുല്യം:  ആർച്ച്ബിഷപ് ഡോ.

ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : കുട്ടികളുടെ വിശ്വാസ രൂപീകരണ ദൗത്യത്തിൽ മതാധ്യാപകർ വഹിക്കുന്ന പങ്ക് അതുല്യമാണെന്ന്  വരാപ്പുഴ അതിരൂപത  ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമം എറണാകുളം പാപ്പാളി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതാധ്യക്ഷ
നെന്ന നിലയിൽ വിശ്വാസ രൂപീകരണമാണ് എന്റെ സുപ്രധാനദൗത്യം. വിശ്വാസമില്ലാത്ത
സമൂഹത്തിൽ പൗരോഹിത്യത്തിനോ മെത്രാൻ പദവിക്കോ പ്രസക്തിയില്ല.
യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ മതബോധനരംഗത്ത് നിസ്വാർത്ഥ സേവനം നടത്തുന്ന എല്ലാ മതാധ്യാപകരെയും അഭിനന്ദിക്കുകയാണ്. കുടുംബത്തിലും ദേവാലയത്തിലും വിദ്യാലയത്തിലും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും മാതൃകയാകാനും  വിശ്വാസ പരിശീലനത്തിലൂടെ കുട്ടികൾക്ക് സാധിക്കണമെന്നും ആർച്ച്ബിഷപ് കൂട്ടിച്ചേർത്തു.

അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ സ്വാഗതവും അസോ.ഡയറക്ടർ ഫാ.ജോബി ആലപ്പാട്ട് നന്ദിയും പറഞ്ഞു.
മതബോധന കമ്മീഷൻ സെക്രട്ടറി എൻ.വി. ജോസ് നടുവിലവീട്ടിൽ, ജനറൽ കൺവീനർ ജോസഫ് മാതിരപ്പിള്ളി എന്നിവർ സംസാരിച്ചു.

മതബോധന രംഗത്ത് 25 വർഷം പൂർത്തിയാക്കിയ മതാധ്യാപകർക്ക് അഭിവന്ദ്യപിതാവ്
ഉപഹാരം നൽകി ആദരിച്ചു. അതിരൂപത മതബോധന ഡയറക്ടറി ഗുരുനാഥൻ,പുതിയ അധ്യയന വർഷത്തിന്റെ ലോഗോ എന്നിവ പ്രകാശനം ചെയ്തു.
വിവിധമത്സരങ്ങളിൽ അതിരൂപതതലത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ യോഗത്തിൽ വിതരണം ചെയ്തു.

തോട്ടുവ നവജീവൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. വിബിൻ ചൂതംപറമ്പിൽ
നേതൃത്വം നൽകിയ നവീകരണധ്യാനവും മതാധ്യാപക സംഗമത്തോടനുബദ്ധിച്ച് സംഘടിപ്പിച്ചിരുന്നു. അടുത്ത അധ്യയന വർഷത്തെ കർമപദ്ധതികളെ
ക്കുറിച്ച് ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ സംസാരിച്ചു. വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി മൂവായിരത്തിലധികം മതാധ്യാപകർ സംഗമത്തിൽ പങ്കെടുത്തു.


Related Articles

മരട് ഫ്ലാറ്റുകൾ പൊളിക്കൽ എസ്.ബി. സർവത്തെ മേൽനോട്ടം വഹിക്കും

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മരടിലെ ഫ്ലാറ്റുകൾ  പൊളിച്ചുമാറ്റുന്ന പ്രവർത്തനങ്ങൾക്ക്  മേൽനോട്ടം വഹിക്കാൻ മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള എസ്.ബി.സർവത്തെയെ സർക്കാർ നിയോഗിച്ചു.നിയന്ത്രിത സ്ഫോടനങ്ങളിലൂടെ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ വിദഗ്ദനാണ്

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു   കൊച്ചി : ഊർജ്ജസ്വലനായ അൽമായ നേതാവായിരുന്നു  അഡ്വ .ജോസ് വിതയത്തിൽ എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

സ്നേഹത്തിന്റെ സംസ്കാരവാഹകരാകുക : ബിഷപ് ചക്കാലക്കൽ

സ്നേഹത്തിന്റെ സംസ്കാരവാഹകരാകുക : ബിഷപ് ചക്കാലക്കൽ   കൊച്ചി : ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിൽ ഒരു സ്നേഹ സംസ്കാരം വളർത്തിയെടുക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണെന്ന് കേരള റീജ്യൻ ലാറ്റിൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<