സഭാ  വാർത്തകൾ – 29.01.23

സഭാ  വാർത്തകൾ  – 29.01.23

 

വത്തിക്കാൻ വാർത്തകൾ

പാപ്പാ: വിശ്വാസമെന്നത് നിരന്തരമായ ഒരു പുറപ്പാടാണ്

വത്തിക്കാൻ സിറ്റി :  റോമിലെ ഉർബാനൊ പൊന്തിഫിക്കൽ കോളേജിലെ വൈദികാർത്ഥികളും വൈദിക പരിശീലകരും റെക്ടറും ഉൾപ്പടെയുള്ള ഇരുനൂറോളം പേരെ ശനിയാഴ്‌ച (21/01/23) വത്തിക്കാനിൽ പേപ്പൽ ഭവനത്തിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ. വരാപ്പുഴ അതിരൂപത അംഗവും കേരളവാണി മുൻ റീജന്റുമായിരുന്ന ആഷ്‌ലിൻ എബ്രഹാം അവിടെ സന്നിഹിതനായിരുന്നു..

ദൈവത്തോടും സഹോദരങ്ങളോടും ചേർന്നു നിൽക്കുന്ന പ്രേഷിതശിഷ്യരായിത്തീരുന്നതിന് പരിശീലനത്തിൻറെ ആദ്യഘട്ടത്തിൽ ശ്രദ്ധിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമായ ഏറ്റം പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ ആധികാരികമായിരിക്കനുള്ള ധൈര്യം, അഹത്തിൽ നിന്നു പുറത്തുകടക്കാനുള്ള കഴിവ്, സംഭാഷണത്തോടുള്ള തുറവ് എന്നിവയാണെന്ന് പാപ്പാ തദ്ദവസരത്തിൽ  വിശദീകരിച്ചു.

 

അതിരൂപതാ വാർത്തകൾ

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ പ്രതിമ അനാഛാദനം ചെയ്തു.

കാക്കനാട് : വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ .ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ പ്രതിമ ചെമ്പുമുക്ക് അസീസി സ്കൂളിനടുത്തുള്ള അട്ടിപ്പേറ്റി നഗറിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ജനുവരി 21 -ആം തീയതി ശനിയാഴ്ച അനാഛാദനം ചെയ്തു.. നീണ്ട 37 വർഷക്കാലം വരാപ്പുഴ അതിരൂപത ഇടയനാ യി സേവനം ചെയ്ത ദൈവദാസൻ ജോസഫ് അട്ടിപ്പറ്റി പിതാവിന്റെ 53 ആം ചരമവാർഷിക ദിനവും ദൈവദാസ പ്രഖ്യാപനത്തിന്റെ മൂന്നാം വാർഷികവും ആഘോഷിക്കുന്നതി ന്റെ ഭാഗമായി കത്തീഡ്രൽ ദേവാലയത്തിൽ 2023 ജനുവരി 20 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ദൈവത്തിന് നന്ദി അർപ്പിച്ചുകൊണ്ടുള്ള കൃതജ്ഞത അനുസ്മരണ ദിവ്യബലിയും
അട്ടിപേറ്റി പിതാവിന്റെ കബറടക്കത്തിൽ പ്രത്യേക പ്രാർത്ഥനയും അഭിവന്ദ്യ കളത്തി പറമ്പിൽ പിതാവിന്റനേതൃത്വത്തിൽ അർപ്പിച്ചു.

 

സഭയ്ക്യത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു

കൊച്ചി : വിവിധ സഭകൾക്കുള്ളിൽ  തന്നെ വിരുദ്ധ ഭാവങ്ങൾ വളർന്നു വരുമ്പോൾ വിവിധ സഭകൾ തമ്മിലുള്ള ഐക്യത്തിന്റെ പ്രസക്തി ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് എന്ന് വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ.മാത്യു ഇലഞ്ഞിമിറ്റം അഭിപ്രായപ്പെട്ടു വരാപ്പുഴ അതിരൂപത എക്യുമെനിസം ആൻഡ് ഡയലോഗ് കമ്മീഷൻ സംഘടിപ്പിച്ച എക്യുമെനിസം ഡേ 2023 ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മീഷൻ ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ അധ്യക്ഷതവഹിച്ച യോഗത്തിൽ ഫാ. സ്റ്റാൻലി മാതിരപ്പള്ളി ഫാ. സൈമൺ ജോസഫ്, ഷൈജു കേളന്തറ സിസ്റ്റർ ഐറിസ്, ജെയിംസ് ഇലഞ്ഞേരിൽ , ലീനസ് സെബാസ്റ്റിൻ, സോഫി ടീച്ചർ എന്നിവർ പ്രസംഗിച്ചു.


Related Articles

കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ

കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ : ജൂലൈ മാസം 24 മുതൽ 30 വരെ നീളുന്ന കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയെ പശ്ചാത്താപത്തിന്റെ

പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ.

പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പാ.   വത്തിക്കാൻ സിറ്റി :  പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പിക്കുവാനും, സമാധാനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ്

മൂലമ്പിള്ളി ജനകീയ കമ്മീഷൻ അംഗങ്ങൾ ആർച്ബിഷപ്പിനെ കണ്ടു 

  കൊച്ചി :  മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ നടന്നിട്ട് 12 വർഷങ്ങൾ പിന്നിടുമ്പോഴും കുടിയിറക്കപെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികൾ തയ്യാറാകാത്ത സാഹചര്യത്തിൽ മൂലമ്പിള്ളി ജനകീയ കമ്മീഷൻ അംഗങ്ങൾ വരാപ്പുഴ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<