സഭാവാര്‍ത്തകള്‍ – 01. 10. 23

സഭാവാര്‍ത്തകള്‍ – 01. 10. 23

 

വത്തിക്കാൻ വാർത്തകൾ

മെത്രാൻ സിനഡിന്റെ ആദ്യസെഷനിൽ അഞ്ചു സന്യസ്‌തകൾ പങ്കെടുക്കും : ഇന്ത്യയില്‍ നിന്നും പ്രതിനിധി

വത്തിക്കാന്‍ സിറ്റി : ഒക്ടോബര്‍ 4 മുതല്‍ 29 വരെ വത്തിക്കാനില്‍വച്ച് നടക്കുന്ന മെത്രാന്‍ സിനഡിന്റെ പതിനാറാമത് സാധാരണ പൊതുസമ്മേളനത്തില്‍, ചരിത്രത്തിലാദ്യമായി, അഞ്ച് സന്യസ്തകള്‍ സിനഡിന്റെ ആദ്യ സെഷനില്‍ പങ്കെടുക്കും. സന്യസ്തകളുടെ ജനറല്‍ സുപ്പീരിയര്‍മാരുടെ അന്താരാഷ്ട്രയൂണിയന്റെ പ്രെസിഡന്റ് സി. മേരി ബറോണ്‍, OLA ആണ് ഇത് സംബന്ധിച്ച വിവരം സെപ്റ്റംബര്‍ 28 വ്യാഴാഴ്ച പത്രക്കുറിപ്പിലൂടെ അറിയിച്ചത്. “സന്യസ്‌തകളുടെ ജനറൽ സുപ്പീരിയർമാരുടെ അന്താരാഷ്ട്രയൂണിയനിൽ അംഗങ്ങളായുള്ള 2000 കോൺഗ്രിഗേഷനുകളിലെ ആറു ലക്ഷത്തിലധികം സന്യസ്‌തകളെ പ്രതിനിധീകരിച്ചായിരിക്കും ഈ അഞ്ചു സന്യസ്‌തകൾ സിനഡാലിറ്റിയെക്കുറിച്ചുള്ള ഈ സിനഡിൽ സംബന്ധിക്കുക. “ഒരു സിനഡൽ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം”, എന്ന പേരിൽ വിളിച്ചുചേർക്കപ്പെടുന്ന ഈ മെത്രാൻ സിനഡിൽ തങ്ങൾക്കും സജീവമായി പങ്കെടുക്കാൻ അവസരം നൽകിയതിന് ഫ്രാൻസിസ് പാപ്പായോട് തങ്ങൾ പ്രത്യേകമായി നന്ദിയുള്ളവരാണെന്ന് സി. ബറോൺ പത്രക്കുറിപ്പിൽ വ്യക്തമാക്കി. 

അപ്പസ്‌തോലിക് കാര്‍മല്‍ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ മരിയ നിര്‍മാലിനിയാണ് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി. ഇന്ത്യയിലെ സന്യസ്തരുടെ കൂട്ടായ്മയായ റിലീജിയസ് ഇന്ത്യ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ് കൂടിയാണ്. മംഗളൂരുവില്‍ വേരുകളുള്ള മുംബൈ സ്വദേശിനിയാണ് സി. മരിയ.

 

അതിരൂപത വാർത്തകൾ

 

അവകാശ പോരാട്ടങ്ങളിൽ പരസ്പരം പിന്തുണ നൽകി ഒരുമിച്ചു നീങ്ങാൻ KLCA – KCYM സംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനം.

കൊച്ചി : കേരളത്തിലെ ലത്തീൻ കത്തോലിക്ക സഭയുടെ സമുദായ സംഘടനയായ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( KLCA ) യും, കേരള ലത്തീൻ കത്തോലിക്കാ സഭയുടെ യുവജന യുവജനപ്രസ്ഥാനമായ KCYM (ലാറ്റിൻ ) നും സമുദായ അംഗങ്ങളുടെ അവകാശ വിഷയങ്ങളിൽ കൂടുതൽ പരസ്പരം സഹകരിക്കാനും ഒരുമിച്ചു നീങ്ങാനും കൊച്ചിയിൽ നടന്ന ഇരു സംഘടനകളുടെയും സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗത്തിൽ തീരുമാനമായി. KLCA യുടെ സംസ്ഥാന, രൂപതാ, ഫോറോനാ, യൂണിറ്റ് ഘടകങ്ങളിൽ കെ.സി.വൈ.എം നേതാക്കൾക്ക് ക്ഷണിതാക്കളായി പങ്കെടുക്കാൻ അവസരം ഉണ്ടാകുന്ന തരത്തിൽ നിയമാവലി ഭേദഗതി വരുത്തി. കെഎൽസിഎ നേതൃത്വത്തിന് യുവജന സംഘടനയിൽ ഉപദേശകപങ്കാളിത്തം ലഭിക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ വരുത്താൻ കെസിവൈഎം ഔദ്യോഗിക തീരുമാനമെടുക്കുന്ന കാര്യവും ധാരണയായി.

 

അധികാരത്തിലിരിക്കുന്നവരോട് സത്യം പറയാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നവരാകണം ജേണലിസ്റ്റുകൾ- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി : ഇന്നത്തെ സമൂഹത്തിൽഅധികാരികളുടെ മുൻപിൽ നിന്ന് സത്യം പറയാൻ ഉള്ള ഉത്തരവാദിത്വവുംശേഷിയും മാധ്യമപ്രവർത്തകർക്ക് ഉണ്ടാകണമെന്ന്ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷന്റെ ഡയമൻഡ് ജൂബിലി സമ്മേളനം എറണാകുളം ആശിർ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐസിപിഎ നാഷണൽ പ്രസിഡണ്ട് ഇഗ്നേഷ്യസ് ഗോൺസാൽവസ് അധ്യക്ഷത വഹിച്ചു.
വരാപ്പുഴ മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, ബെല്ലാരി ബിഷപ്പ് ഡോ.ഹെൻട്രി ഡിസൂസ,, പ്രിൻസിപ്പാള്‍ ഡോ. മിലൻ ഫ്രാൻസ്, സെക്രട്ടറി ഡോ. സുരേഷ് മാത്യു, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവർ പ്രസംഗിച്ചു

 


Related Articles

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളെ വിവേചിച്ചറിയണം: ശശി തരൂര്‍

സിഗ്‌നിസ് ഇന്ത്യയുടെ ദേശീയ സമ്മേളനം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു.  ഫാ. റോക്കി റോബി കളത്തില്‍, ശശി തരൂര്‍ എംപി , ബിഷപ് ഡോ.

മൺമറഞ്ഞ് നീതി; കൺനിറഞ്ഞ് നാരി

കൊച്ചി : ജാതി- വർണ്ണ വേർതിരിവുകൾക്കെതിരെ പോരാടുകയും സർവ്വമാനവ സമത്വത്തിനായി എന്നും ശബ്ദമുയർത്തുകയും ചെയ്ത മഹാരഥന്മാർ ജീവിച്ചിരുന്ന നാടാണ് ഭാരതം. നൂറ്റാണ്ടുകളായി മനുഷ്യരാശിക്ക് തന്നെ അപകടമാംവിധം നിലനിന്നിരുന്ന

ഫാ. സ്റ്റാൻസ്വാമി പാവങ്ങളുടെ പക്ഷം ചേർന്ന മനുഷ്യസ്നേഹി : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

ഫാ. സ്റ്റാൻസ്വാമി പാവങ്ങളുടെ പക്ഷം ചേർന്ന മനുഷ്യസ്നേഹി : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ   കൊച്ചി : മുംബൈ ബാന്ദ്രെ ഹോളിഫാമിലി ആശുപത്രിയിൽ വച്ചു മരണമടഞ്ഞ ജെസ്യുട്ട്  വൈദീകൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<