ഹോം മിഷൻ രൂപീകരിച്ചു

ഹോം മിഷൻ രൂപീകരിച്ചു.

 

കൊച്ചി : വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ ഭവനങ്ങൾ സന്ദർശിക്കുന്നതിനായി ഹോം മിഷൻ ടീം രൂപീകരിച്ചു. മുൻ വർഷങ്ങളിൽ വിജയകരമായി നടത്തിയിരുന്ന ഈ പരിപാടി കോവിഡ് മൂലം നിർത്തിവച്ചിരിക്കുകയായിരുന്നു. കുടുംബ വിശുദ്ധീകരണ വർഷം ആചരിക്കുന്ന ഈ സാഹചര്യത്തിൽ ഹോം മിഷൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു. അവരുടെ സംഗമവും പരിശീലനവും 2023 ജനുവരി 28 ശനിയാഴ്ച ആശീർഭവനിൽ സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ. മോൺ. മാത്യു ഇലഞ്ഞിമിറ്റം സംഗമം ഉദ്ഘാടനം ചെയ്തു. അതിരൂപത മിനിസ്ട്രി കോഡിനേറ്റർ റവ. ഫാ. യേശുദാസ് പഴമ്പിള്ളി ആശംസകൾ നേർന്നു. ഒ. എസ്. ജെ. സഭാ പ്രൊവിൻഷ്യൽ റവ. ഫാ. സെബാസ്റ്റ്യൻ ജെക്കോബി പരിശീലന ക്ലാസിന് നേതൃത്വം നൽകി. ഫാമിലി കമ്മീഷൻ ഡയറക്ടർ റവ. ഫാ. പോൾസൺ സിമേതി സ്വാഗതവും, ആനിമേറ്റർ റവ. സി. ജോസഫിൻ O. Carm നന്ദിയും അർപ്പിച്ചു. 45 സിസ്റ്റേഴ്സ് ഈ ട്രെയിനിങ് പരിപാടിയിൽ പങ്കെടുത്തു.


Related Articles

വരാപ്പുഴ അതിരൂപത വൈദീകരുടെ തുടർ പരിശീലന യോഗം നടത്തി

വരാപ്പുഴ അതിരൂപത വൈദീകരുടെ തുടർ പരിശീലന യോഗം നടത്തി.   കൊച്ചി : വരാപ്പുഴ അതിരൂപതാ കുടുംബ വിശുദ്ധീകരണ വർഷത്തോടനുബന്ധിച്ച് ആശിർ ഭവൻ പാസ്റ്ററൽ സെന്ററിൽ വച്ച്

മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചു മോൺ. ജോസഫ് പടിയാരംപറമ്പിൽ യാത്രയാകുന്നു

മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചു മോൺ. ജോസഫ് പടിയാരംപറമ്പിൽ യാത്രയാകുന്നു.   1995 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതും ഒപ്പം നിന്ന് കുർബാനയർപ്പിച്ചതും

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി   കൊച്ചി : കെ.സി.വൈ.എം-ൻ്റെ വരുംകാല നേതാക്കന്മാരെ വാർത്തെടുക്കുന്നതിനായി ZEAL 2022 നേതൃത്വ പരിശീലന ക്യാമ്പ് കൊച്ചിൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<