ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ബിഷപ് ലേയോപോൾഡോ ജിരേല്ലി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയെ സന്ദർശിച്ചു.

ഇന്ത്യയിലെ വത്തിക്കാൻ

സ്ഥാനപതി

ആർച്ബിഷപ്

ലേയോപോൾഡോ ജിരേല്ലി

വരാപ്പുഴ അതിരൂപത

മെത്രാപ്പോലീത്തയെ  സന്ദർശിച്ചു.

കൊച്ചി : ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ബിഷപ്  ലേയോപോൾഡോ ജിരേല്ലി വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ എത്തി ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലിത്തയെ സന്ദർശിച്ചു.

സന്ദർശന സമയം മാസ ധ്യാനത്തിനായി ഒന്നിച്ചു ചേർന്നിരുന്ന ഒന്നാം ഫെറോനയിലെ വൈദികരും അവിടെ സന്നിഹിതരായിരുന്നു. വത്തിക്കാൻ പ്രതിനിധി കുറച്ചു സമയം വൈദികരുമായി സംവദിക്കുകയും മാസ ധ്യാന വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. കാനഡയിൽ സന്ദർശനം നടത്തുന്ന ഫ്രാൻസിസ് പാപ്പാക്കു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും, ദിവ്യകാരുണ്യത്തിലഭയം കണ്ടെത്താൻ വൈദികർക്ക് സാധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാവർക്കും അദ്ദേഹം നന്മകൾ ആശംസിക്കുകയും ചെയ്തു.


Related Articles

എല്ലാവരും ഒരേ മനസ്സോടെ ഏക ലക്ഷ്യത്തിലേക്ക് നടത്തുന്ന യാത്രയാണ് സിനഡ്: ആർച്ചുബിഷപ്പ് കളത്തിപ്പറമ്പിൽ

എല്ലാവരും ഒരേ മനസ്സോടെ ഏക ലക്ഷ്യത്തിലേക്ക് നടത്തുന്ന യാത്രയാണ് സിനഡ്: ആർച്ചുബിഷപ്പ് കളത്തിപ്പറമ്പിൽ കൊച്ചി : പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ആഗോള സഭയിൽ പ്രഖ്യാപിച്ചിട്ടുള്ള മെത്രാൻമാരുടെ

സഭാ വാർത്തകൾ -19.02.23

സഭാ വാർത്തകൾ -19.02.23   വത്തിക്കാൻ വാർത്തകൾ   തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്ക്  പാപ്പായുടെ സഹായം. വത്തിക്കാൻ സിറ്റി :    ഫെബ്രുവരി 6-ന് സിറിയയിലും തുർക്കിയിലും

പ്രതിഷേധം

ആലപ്പുഴ : സ്വന്തം മതത്തെ അവഹേളിക്കുന്ന പരിപാടികൾക്കെതിരെ ജനാധിപത്യപരമായും സമാധാനപരമായും  പ്രതിഷേധിക്കാൻ ഒത്തുകൂടിയ ആലപ്പുഴ കെസിവൈഎം നേതാക്കളെ അന്യായമായി തടങ്കലിൽ വച്ച ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<