കുരുത്തോലയും കുരിശും അഭേദ്യമാണെന്നു പാപ്പാ ഫ്രാൻസിസ്

കുരുത്തോലയും കുരിശും അഭേദ്യമാണെന്നു പാപ്പാ ഫ്രാൻസിസ്
1. പെസഹാ ഉണർത്തുന്ന അത്ഭുതാതിരേകം
ഓരോ വർഷത്തെയും പെസഹാ ആരാധനക്രമം നമ്മെ അത്ഭുതാതിരേകത്താൽ നിറച്ചുകൊണ്ടാണ് കടന്നുപോകുന്നത്. ജനം യേശുവിനെ ആനന്ദാരവത്തോടെ ജരൂസലേമിൽ വരവേല്‍ക്കുന്ന ഓശാന മഹോത്സവം മുതൽ അവിടുന്നു കുരിശിൽ മരിക്കുന്ന ദുഃഖവെള്ളിയുടെ മനോവ്യഥയുള്ള ദിവസംവരെയാണ് ഈ അത്ഭുതാതിരേകത്തിന്‍റെ അനുഭവം. സന്തോഷത്തിൽനിന്നും ദുഃഖത്തിലേയ്ക്കും വീണ്ടും ഉയർപ്പിന്‍റെ ആനന്ദത്തിലേയ്ക്കും മാറിമറിയുന്ന അത്ഭുതാതരിരേകം വിശുദ്ധവാരത്തിൽ ഉടനീളം മനസ്സിൽ ഊറിനില്ക്കുന്നു.
2 യേശുവിൽ ദൃശ്യമായ അത്ഭുതാതിരേകം
തുടക്കം മുതലേ ഈ അത്ഭുതാതിരേകം യേശു തന്‍റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളിലും ദൃശ്യമാക്കുന്നതു നമുക്കു കാണാം. പെസഹാനാളിൽ യേശുവിൽ ശക്തനായൊരു വിമോചകനെയാണ് ജനം പ്രതീക്ഷിച്ചത്. എന്നാൽ അവിടുന്ന് തന്‍റെ പെസഹ പൂർത്തിയാക്കുന്നത് കുരിശുമരണത്തിലാണ്, സ്വയാർപ്പണത്തിലാണ്. ജനം പ്രതീക്ഷിച്ചത് വാളെടുക്കുന്ന അവിടുത്തെ നേതൃത്വത്തിൽ റോമാക്കാരെ പലസ്തീനായിൽനിന്നും തുരത്തുമെന്നായിരുന്നു. എന്നാൽ അവിടുന്ന് ആശ്ലേഷിച്ചത് കുരിശാണ്. ഓശാന പാടിയവരാണ് അവനെ ക്രൂശിക്കുക എന്നും ആക്രോശിച്ചത്. രക്ഷകനായ യേശുവിനെ അനുഗമിക്കുന്നതിനു പകരം ജനം തങ്ങളുടേതായ ഒരു മിശിഹായുടേയും വിമോചകന്‍റേയും മനക്കോട്ട മെനയുകയായിരുന്നു. ജനം ഈശോയെ പ്രശംസിച്ചു, എന്നാൽ അവർ അവിടുത്തെ അത്ഭുതാതിരേകം കണ്ടില്ല.
നമ്മുടെ ഹൃദയങ്ങളേയും മനസ്സുകളേയും അത്ഭുതാതിരേകംകൊണ്ടു നിറയ്ക്കുന്ന പ്രക്രിയ ദൈവം ഇന്നും തുടരുകയാണ്. ക്രൂശിതരൂപത്തെ നോക്കുമ്പോൾ നമ്മിലും അത്ഭുതാതിരേകം നിറയട്ടെ. നമുക്കും പറയുവാൻ കഴിയട്ടെ, “സത്യമായും അവിടുന്നു ദൈവപുത്രനാണ്. അവിടുന്നാണ് എന്‍റെ ദൈവം!”
Related
Related Articles
തൂലിക മാറ്റിവച്ച് തെരുവില്‍ ഇറങ്ങിയ ധീരവനിത
അധോലകത്തെ മനുഷ്യര്‍ക്കു പ്രത്യാശയുടെ നവചക്രവാളം തുറന്ന ക്യാര അമിരാന്തെയെക്കുറിച്ച്. – ഫാദര്‍ വില്യം നെല്ലിക്കല്‍ അഗതികള്‍ക്ക് സാന്ത്വനമായ വനിത പത്രപ്രവര്‍ത്തകയുടെ തൂലിക മാറ്റിവച്ച് തെരുവിലേയ്ക്കിറങ്ങിയ ധീരവനിതയാണ് “നവചക്രവാളം”
കാലത്തിന്റെയും സാഹചര്യങ്ങളുടെയും അടയാളങ്ങളറിഞ്ഞ് ജീവിക്കുക: ഫ്രാൻസിസ് പാപ്പാ
കാലത്തിന്റെയും സാഹചര്യങ്ങളുടെയും അടയാളങ്ങളറിഞ്ഞ് ജീവിക്കുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ :പ്രവർത്തികമായി എങ്ങനെ കൂടുതൽ സ്നേഹിക്കുവാനും സേവിക്കുവാനും സാധിക്കുമെന്ന് പരിശോധിക്കണമെന്ന് അർജന്റീനയിലെ കാരിത്താസ് സന്നദ്ധപ്രവർത്തകർക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.
“ജരൂസലേം ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ നാടാവണം…”
“ജരൂസലേം ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ നാടാവണം…” വത്തിക്കാൻ : മെയ് 9, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ചിന്ത : മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നടന്ന സ്വർല്ലോക രാജ്ഞീ…