കേരളക്കരയിൽ നവേത്ഥാന ദീപം തെളിച്ച – ദൈവദാസി മദർ ഏലീശ്വ യുടെ 190 -മത് ജന്മദിനം
കേരളക്കരയിൽ നവേത്ഥാന ദീപം
തെളിച്ച – ദൈവദാസി മദർ ഏലീശ്വ
യുടെ 190 -മത് ജന്മദിനം
കൊച്ചി : ദൈവദാസി ഏലീശ്വാ അമ്മ ജനിച്ചിട്ട് 190 വർഷം തികയുകയാണ്. കൊറോണ ബാധ ഉള്ളതുകൊണ്ട് ഈ അനുഗ്രഹ ദിനം ആഘോഷങ്ങൾ മാറ്റിവച്ച് ഒരു പ്രാർഥനാ ദിനമായി ആചരിക്കുന്നു. ദൈവദാസി ഏലീശ്വ അമ്മ എത്രയും വേഗം അൾത്താര വണക്കത്തിനായി ഉയർത്തപ്പെടട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. 1831 ഒൿടോബർ പതിനഞ്ചാം തീയതി വൈപ്പിൻ, കുരിശിങ്കൽ ക്രൂസ് മിലാ ഗ്രസ് ഇടവക, വൈപ്പിശേരി തൊമ്മൻ – താണ്ട ദമ്പതികളുടെ പ്രഥമ സന്താനമായി ഏലീശ്വ പിറന്നു. 1866 ഫെബ്രുവരി 13 ആം തീയതി
സി ടി സി സഭ സ്ഥാപിച്ചു. 1913 ജൂലൈ 18 ആം തീയതി വരാപ്പുഴ സെന്റ് ജോസഫ് മഠത്തിൽ അന്തരിച്ചു. മൃതദേഹം അവിടെ അടക്കം ചെയ്തിരിക്കുന്നു. വീടിന്റെ ഒരു മുറിയിൽ സ്ത്രീകളെ വിളിച്ചുകൂട്ടി അവർക്ക് എഴുത്തും വായനയും മതബോധനം, പാചകവിദ്യ, കരകൗശല വിദ്യ, കൊന്ത കെട്ട് മുതലായവ പഠിപ്പിച്ചു.
സ്ത്രീകൾക്ക് സ്വന്തമായി ഒരു വരുമാനമാർഗം കണ്ടെത്തുക ഏലീശ്വ അമ്മയുടെ ലക്ഷ്യമായിരുന്നു. കേരളത്തിൽ സ്ത്രീ ശാക്തീകരണ പ്രവർത്തനം ആരംഭിക്കുന്നത് ഏലീശ്വ അമ്മയാണ്. ജന്മദിന ആഘോഷത്തിന്റെ ഭാഗമായി ഇന്ന് കാലത്ത് 7മണിക്ക് ദിവ്യബലിയർപ്പിച്ചു. ഇടവക അംഗങ്ങളും സിറ്റി സി സഭ അംഗങ്ങളും പങ്കെടുത്തു. ദൈവദാസി ഏലീശ്വ അമ്മയുടെ ഒരു ഛായ ചിത്രം ഇടവക വികാരി അനാച്ഛാദനം ചെയ്തു. പ്രൊവിൻഷ്യൽ സിസ്റ്റർ സിസിലിറ്റ സി ടി സി തിരിതെളിച്ചു.
Related Articles
കർണാടക റീജിയണൽ യൂത്ത് കമ്മീഷൻ പ്രസിഡണ്ട് : വല്ലാർപാടം സ്വദേശി നെവിൻ ആന്റണി.ബി
കർണാടക റീജിയണൽ യൂത്ത് കമ്മീഷൻ പ്രസിഡണ്ട് : വല്ലാർപാടം സ്വദേശി നെവിൻ ആന്റണി.ബി കൊച്ചി : വല്ലാർപാടം ഔവർ ലേഡി ഓഫ് റാൻസം ബസിലിക്ക ഇടവകാംഗവും പനമ്പുകാട്
ഓണാഘോഷവും പ്രളയബാധിതർക്ക് .
കൊച്ചി: സെൻറ് . ആൽബർട്ട്സ് കോളേജിലെ വിദ്യാർത്ഥികൾ ഒരുമയുടെ ഓണം ഒരുക്കി. ആഘോഷങ്ങൾക്കായ് സമാഹരിച്ച തുകയിൽ ഒരു ഭാഗം പ്രളയബാധിതർക്ക് നൽകിയാണ് വിദ്യാർത്ഥികൾ മാതൃക കാട്ടിയത്.
കൃതജ്ഞതയോടെ ഫ്രാൻസീസ് സൈമൺ വല്ലാർപാടത്തമ്മയുടെസന്നിധിയിൽ
കൃതജ്ഞതയോടെ ഫ്രാൻസീസ് സൈമൺ വല്ലാർപാടത്തമ്മയുടെസന്നിധിയിൽ വല്ലാർപാടം : ടൗട്ടേ ചുഴലിക്കാറ്റിൽപെട്ട് ബോംബേയ്ക്കടുത്ത് കടലിൽ മുങ്ങിയ വരപ്രദ എന്ന കപ്പലിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ ഫ്രാൻസീസ് സൈമൺ