കേരള ലാറ്റിന് കത്തോലിക്ക് അസ്സോസിയേഷന് സംസ്ഥാന ജനറല് കൗണ്സില് ജനുവരി 8-ന് ആലപ്പുഴയില്
കേരള ലാറ്റിന് കത്തോലിക്ക്
അസ്സോസിയേഷന്
സംസ്ഥാന ജനറല് കൗണ്സില്
ജനുവരി 8-ന്
ആലപ്പുഴയില്.
കൊച്ചി- കെഎല്സിഎ കേരള ലാറ്റിന് കത്തോലിക്ക് അസ്സോസിയേഷന് സംസ്ഥാന ജനറല് കൗണ്സില് യോഗവും, ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2023 ജനുവരി 8-ന് ആലപ്പുഴയില് കര്മ്മസദന് പാസ്റ്ററല് സെന്ററില് വച്ച് നടത്തുന്നു. കേരളത്തിലെ എല്ലാ ലത്തീന് രൂപതകളില് നിന്നുമുള്ള സമുദായ സംഘടനാപ്രതിനിധികള് യോഗത്തില് പങ്കെടുക്കും. രാവിലെ 10-ന് കെഎല്സിഎ സംസ്ഥാന പ്രസിഡന്റ് ശ്രീ ആന്റണി നൊറോണ പതാക ഉയര്ത്തും.
തുടര്ന്ന് ആലപ്പുഴ രൂപതാ മെത്രാന് ഡോ. ജെയിംസ് ആനാപറമ്പില് സമ്മേളനം ഉദ്ഘാടനം ചെയ്യും. ആന്റണി നൊറോണ അധ്യക്ഷത വഹിക്കും. ജോസഫ് ജൂഡ്, റവ: ഡോ. വി.പി. ജോസഫ്, എന്നിവര് ഉദ്ഘാടനസമ്മേളനത്തില് സംബന്ധിക്കും. തുടര്ന്ന് ബിസിനസ്സ് സെഷനും നടക്കും. കെഎല്സിഎ സംസ്ഥാന സെക്രട്ടറി അഡ്വ: ഷെറി ജെ തോമസ് റിപ്പോര്ട്ട് അവതരിപ്പിക്കും. സംസ്ഥാന ട്രഷറര് എബി കുന്നേപ്പറമ്പില് വരവ്-ചിലവ് കണക്കുകള് അവതരിപ്പിക്കും. ഉച്ചയ്ക്കുശേഷം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.
6-1-2023
Related
Related Articles
ആശയ വിനിമയം കുടുംബ ബന്ധങ്ങൾക്ക് അനിവാര്യം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ
ആശയ വിനിമയം കുടുംബ ബന്ധങ്ങൾക്ക് അനിവാര്യം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി : ഉത്തമമായ കുടുംബ ജീവിതത്തിന് ദമ്പതികൾ തമ്മിലുള്ള ആശയ വിനിമയം അനിവാര്യമാണെന്ന്
ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, പ്രതിഷേധ ധർണ അമ്പതാം ദിവസത്തിലേക്ക്
ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, പ്രതിഷേധ ധർണ അമ്പതാം ദിവസത്തിലേക്ക്. കൊച്ചി : ദേശീയപാത 66 സ്ഥലമെടുപ്പ് -തിരുമുപ്പം ഭാഗത്തെ ഗുരുതരമായ അപാകതകൾ
തീരം തീരവാസികള്ക്ക് അന്യമാക്കരുത് : കെ. എല്. സി. എ.
കൊച്ചി : തീരനിയന്ത്രണവിജ്ഞാപനം സംബന്ധിച്ച് തദ്ദേശവാസികളുടേയും, മത്സ്യത്തൊഴിലാളികളുടേയും നിരവധി വീടുകള് അനധികൃതനിര്മ്മാണത്തിന്റെ പട്ടികയില് അശാസ്ത്രീയമായി ഉള്പ്പെടുത്തിയതില് കെ എല് സി എ പ്രതിഷേധിച്ചു. തീരവാസികള്ക്ക് തീരം അന്യമാക്കുന്ന