കൊറോണയാൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികൾ ബുദ്ധിമുട്ടിൽ

കൊറോണയാൽ ഒറ്റപ്പെട്ടുപോകുന്ന

കുട്ടികൾ ബുദ്ധിമുട്ടിൽ:

 

വത്തിക്കാന്‍ : കോവിഡ് രോഗവുമായി ബന്ധപ്പെട്ട്, ലോകത്തെമ്പാടും പല കുട്ടികളും അനാഥരായെന്നും, അവർ പട്ടിണി, ദാരിദ്ര്യം, ദുരുപയോഗം, ചൂഷണം മുതലായ തിന്മകൾ നേരിടേണ്ടിവരുന്നു എന്ന് പഠനം.

സേവ് ദി ചിൽഡ്രൻ എന്ന കുട്ടികൾക്കുവേണ്ടിയുള്ള അന്താരാഷ്ട്രസംഘടന, ലാൻസെറ്റ് (Lancet) മാസികയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ്, കൊറോണ വൈറസ് മൂലം അനാഥരായ കുട്ടികൾ നേരിടുന്ന തിന്മകളും, ഈ പകർച്ചവ്യാധിയുടെ പരോക്ഷ ഇരകളായ കുട്ടികളുടെ ഒരു തലമുറയെത്തന്നെ പ്രത്യേകമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തിരിക്കുന്നത്.

ലോകത്തെമ്പാടുമായി ഒരു ദശലക്ഷത്തോളം കുട്ടികൾ കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാൽ അനാഥരായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ള കുട്ടികൾക്ക് പ്രത്യേകമായി സംരക്ഷണവും പരിചരണവും ലഭിച്ചില്ലെങ്കിൽ, അവരുടെ ഭാവിയുടെ വികസനവും വളർച്ചയുമാണ് പിന്നോക്കം പോകുന്നതെന്ന്, സേവ് ദി ചിൽഡ്രൻ ജനറൽ മാനേജർ ഡാനിയേല ഫത്തറെല്ല (Daniela Fatarella) ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ പറയുന്നു.

ലോകത്ത് കോവിഡ് മൂലം മരണമടയുന്ന ഓരോ രണ്ടു പേർക്കും ഒരാൾ എന്ന നിലയിൽ കുട്ടികൾ അനാഥരാകുന്നുണ്ടെന്നാണ് കണക്ക്. ഇങ്ങനെ നിലവിൽ കോവിഡ് കാരണങ്ങളാൽ മാത്രം ഒരു ദശലക്ഷം കുട്ടികൾക്കെങ്കിലും, തങ്ങളുടെ മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന്, കഴിഞ്ഞ ഏതാണ്ട് നൂറുവർഷത്തിലേറെയായി കുട്ടികളുടെ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ സംഘടന പറയുന്നു.

കോവിഡ് മഹാമാരി ലോകത്താകമാനം ഏതാണ്ട് 300 ദശലക്ഷത്തിലധികം കുട്ടികളുടെ വിദ്യാഭ്യാസത്തെ ദുർബലപ്പെടുത്തിയിട്ടുണ്ട്. മഹാമാരിയുടെ സാഹചര്യം, ഒരുപാടു കുട്ടികൾക്ക് നിർബന്ധിതബാലവേല, വളരെ നേരത്തെയുള്ള വിവാഹം, പഠനം ഉപേക്ഷിക്കൽ മുതലായവയ്ക്ക് കരണമായിട്ടുണ്ടെന്നും, ദരിദ്രരാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ ആണ് ഇതിൽ കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് എന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ഏറ്റവും ദുർബലരായ കുട്ടികളുടെ ജീവിതത്തെ കോറോണവൈറസ് മൂലമുള്ള സാഹചര്യങ്ങൾ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കോവിഡിന്റെ നേരിട്ടുള്ള പ്രധാന ഇരകളല്ലെങ്കുലും, നിലവിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകൾക്ക് കൂടുതൽ വിലനൽകേണ്ടിവരുന്നത് കുട്ടികൾ ആണെന്ന് സേവ് ദി ചിൽഡ്രൻ ജനറൽ മാനേജർ ഫത്തറെല്ല കൂട്ടിച്ചേർത്തു.


Related Articles

പെസഹ…… എന്തുകൊണ്ടാണ്ഇത്രയേറെ ആശ്ചര്യജനകമാകുന്നത്?

പെസഹ….എന്തുകൊണ്ടാണ്ഇത്രയേറെ ആശ്ചര്യജനകമാകുന്നത്?  വത്തിക്കാൻ : മാർച്ച് 28, ഓശാന ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം : “യേശുവും അവിടുത്തെ പെസഹായും എന്തുകൊണ്ടാണ് ഇത്രയേറെ ആശ്ചര്യജനകമാകുന്നത്?

ഫാത്തിമ നല്കുന്ന ആത്മീയതയുടെ മണിമുത്തുകൾ…..

ഫാത്തിമ നല്കുന്ന ആത്മീയതയുടെ മണിമുത്തുകൾ വത്തിക്കാൻ : “ഫാത്തിമ”യെന്നാല്‍ ‘പ്രകാശ പൂര്‍ണ്ണ’യെന്നാണ് അറബിയില്‍ അര്‍ത്ഥം. – 1. പോർച്ചുഗലിലെ “കോവ ദാ ഈറിയ” :  ഇടയക്കുട്ടികള്‍ക്ക് കന്യാകാനാഥ

പാപ്പായുടെ പുതിയ സ്വയാധികാര പ്രബോധനം“ത്രദീസിയോനിസ് കുസ്തോദേസ്” !

പാപ്പായുടെ പുതിയ സ്വയാധികാര പ്രബോധനം“ത്രദീസിയോനിസ് കുസ്തോദേസ്” ! പഴയ റോമൻ ആരാധനക്രമമനുസരിച്ചുള്ള ദിവ്യ പൂജാർപ്പണത്തിന് പുതിയ നിബന്ധനകളടങ്ങിയ “മോത്തു പ്രോപ്രിയൊ” വത്തിക്കാൻ : 1962-ലെ റോമൻ ആരാധാനാക്രമം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<