“ക്രിസ്സ് ബെൽസ് -2022”

“ക്രിസ്സ് ബെൽസ് -2022”

 

കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ, ഒന്നാം ഫെറോനാ, കത്തീഡ്രൽ മേഖല ക്രിസ്മസ്സ്‌ കരോൾ മത്സരം, “ക്രിസ്സ് ബെൽസ് -2022” വല്ലാർപാടം ബസിലിക്ക പാരിഷ് ഹാളിൽ വെച്ച് 27/11/22 ന് നടത്തുകയുണ്ടായി. അതിരൂപത ചാൻസലർ വെരി റവ. ഫാ. എബിജിൻ അറക്കൽ കരോൾ മത്സരം ഉദ്ഘാടനം ചെയ്തു. അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ റവ. ഫാ. വിൻസെന്റ് നടുവിലപ്പറമ്പിലും, മേഖല ഡയറക്ടർ റവ. ഫാ. വില്യം ചാൾസ് തൈക്കൂട്ടത്തിലും ആശംസകൾ നേർന്നു സംസാരിച്ചു. രണ്ടു മണിക്കൂർ നീണ്ട മത്സരത്തിൽ 14 മതബോധന യൂണിറ്റുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനം തേവര സെന്റ് ജോസഫ് യൂണിറ്റും രണ്ടാം സ്ഥാനം , വല്ലാർപാടം ഔർ ലേഡി ഓഫ് റാൻസം യൂണിറ്റും ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി അതിരൂപത തല ഫൈനൽ മത്സരത്തിന് യോഗ്യത നേടി.
പ്രൊമോട്ടർമാരായ ജോസഫ് ക്ലമന്റ്, രാജേഷ്, സിസ്റ്റർ ആശ്രിത, സിസ്റ്റർ അതുല്യ, മേരി ഹസീന, മേഖല സെക്രട്ടറി ലിസ തോമസ്സ്‌, ട്രഷറർ ലിജേഷ് എന്നിവർ മത്സരത്തിന് മേൽനോട്ടം വഹിച്ചു.


Related Articles

മുടിയിഴകൾ ദാനം ചെയ്തവരെ വരാപ്പുഴ അതിരൂപത സി.എൽ. സി. ആദരിച്ചു.

മുടിയിഴകൾ ദാനം ചെയ്തവരെ വരാപ്പുഴ അതിരൂപത സി.എൽ. സി. ആദരിച്ചു.   കൊച്ചി : ക്യാൻസർ രോഗികൾക്ക് മുടിയിഴകൾ ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന സുമനസുകൾക്കായി വരാപ്പുഴ അതിരൂപത

വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവർഷത്തിനു തുടക്കമായി

കൊച്ചി: ഫ്രാൻസിസ് പാപ്പാ ആഗോള കത്തോലിക്കാ സഭയിൽ യൗസേപ്പിതാവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവർഷത്തിൻറ ഉദ്ഘാടനം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യബലി

സ്കൂളുകൾക്ക് ബോധന സഹായ സാമഗ്രികൾ നൽകി- കളമശ്ശേരി സെൻറ്‌. പോൾസ് കോളേജ്.

സ്കൂളുകൾക്ക് ബോധന സഹായ സാമഗ്രികൾ നൽകി -കളമശ്ശേരി സെൻറ്‌. പോൾസ് കോളേജ്.   കൊച്ചി : 2021 അധ്യയന വർഷം ആരംഭിക്കുമ്പോൾ എറണാകുളം ജില്ലയിലെ 16 എയ്ഡഡ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<