ഡി പി വേൾഡ് – ഈ എസ് എസ് എസ് സെന്റർ ഫോർ ലേണിംഗ് ഉദ്ഘാടനം ചെയ്തു.

ഡി പി വേൾഡ് – ഈ എസ് എസ്

എസ് സെന്റർ ഫോർ

ലേണിംഗ് ഉദ്ഘാടനം ചെയ്തു.

 

കൊച്ചി : ഡി പി വേൾഡ് കൊച്ചിനും വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി രൂപകൽപ്പന ചെയ്ത സെന്റർ ഫോർ ലേണിംഗ് എറണാകുളം എം പി ശ്രീ. ഹൈബി ഈഡൻ ഉദ്ഘാടനം നിർവ്വഹിച്ചു.

സാധാരണക്കാരും തൊഴിൽ രഹിതരുമായ സ്ത്രീകൾക്ക് വേണ്ടി പേപ്പർ ബാഗ്/ എൽ ഈ ഡി ബൾബുകൾ എന്നിവയുടെ നിർമ്മാണം തയ്യൽ /എംബ്രോയ്ഡറി പരിശീലനം നൽകുകയും തൊഴിൽ സാധ്യതകൾ തുറന്നു കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ സംരഭ ത്തിന്റെ ലക്ഷ്യം. ഏപ്രിൽ മാസത്തിൽ തൊഴിൽ പരിശീലന പരിപാടികൾ ആരംഭിക്കും.

ഈ എസ് എസ് എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ, ഡി പി വേൾഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. പ്രവീൺ തോമസ് ജോസഫ്, വല്ലാർപാടം തീർത്ഥാടന കേന്ദ്രം റെക്ടർ ഫാദർ ആന്റണി വാലുങ്കൽ, ഡയറക്ടർ ഫാദർ മാർട്ടിൻ അഴിക്കകത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജിബിൻ ജോർജ് മാതിരപ്പിള്ളി എന്നിവർ പ്രസ്തുത പരിപാടിയിൽ സംസാരിച്ചു.

 


Related Articles

സഭാവാർത്തകൾ- 16.07.23

സഭാവാർത്തകൾ – 16.07.23 വി. തോമസ് അക്വിനാസ് ആത്മീയതയുടെയും  മാനുഷികതയുടെയും അപാര വിജ്ഞാനമുള്ള  സഭാപുരുഷൻ :  ഫ്രാന്‍സീസ്  പാപ്പാ. 2023 ജൂലൈ 18ന്  വി.തോമസ് അക്വിനാസിനെ ദൈവശാസ്ത്ര

കേരളക്കരയിൽ നവേത്ഥാന ദീപം തെളിച്ച – ദൈവദാസി മദർ ഏലീശ്വ യുടെ 190 -മത് ജന്മദിനം

കേരളക്കരയിൽ നവേത്ഥാന ദീപം തെളിച്ച – ദൈവദാസി മദർ ഏലീശ്വ യുടെ 190 -മത് ജന്മദിനം   കൊച്ചി : ദൈവദാസി ഏലീശ്വാ അമ്മ ജനിച്ചിട്ട് 190

മണ്ണിലും മട്ടുപ്പാവിലും കൃഷിക്ക് ഒരുങ്ങി വരാപ്പുഴ അതിരൂപത

കൊച്ചി:  വരാപ്പുഴ അതിരൂപത  നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം  സുരക്ഷാപദ്ധതി ”  യുടെ അതിരൂപതാതല പ്രവർത്തന ഉദ്ഘാടനം 2020 ജൂൺ  നാലാം തീയതി കലൂർ, പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<