നിസ്സ്വനിലൂടെ ദൈവം നമ്മിലേക്കു ചൊരിയുന്ന നിഗൂഢ ജ്ഞാനം!

നിസ്സ്വനിലൂടെ ദൈവം
നമ്മിലേക്കു ചൊരിയുന്ന
നിഗൂഢ ജ്ഞാനം!
ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
വത്തിക്കാൻ : പാവപ്പെട്ടവരിൽ ക്രിസ്തുവിനെ ദർശിക്കാനും അവർക്കായി സ്വരമുയർത്താനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ.
ഇക്കൊല്ലം നവമ്പർ 14-ന്, ഞായറാഴ്‌ച, പാവങ്ങൾക്കായുള്ള അഞ്ചാം ആഗോള ദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് അതിൻറെ തലേന്ന്, ശനിയാഴ്ച (13/11/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ ഉള്ളത്.
പാപ്പാ കുറിച്ച ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:
“ദരിദ്രരിൽ ക്രിസ്തുവിനെ കണ്ടെത്താനും അവരുടെ ആവശ്യങ്ങൾക്കായി സ്വരമുയർത്താനും മാത്രമല്ല, അവരുടെ സുഹൃത്തുക്കളാകാനും അവരെ ശ്രവിക്കാനും മനസ്സിലാക്കാനും അവരിലൂടെ ദൈവം നമ്മിലേക്ക് ചൊരിയാൻ ആഗ്രഹിക്കുന്ന നിഗൂഢമായ ജ്ഞാനത്തെ സ്വാഗതം ചെയ്യാനും നാം വിളിക്കപ്പെട്ടിരിക്കുന്നു”.
Related
Related Articles
ആമസോണ് സിനഡുസമ്മേളനം : ഒരു മിനിറ്റുനേരം
– ഫാദര് വില്യം നെല്ലിക്കല് ഒക്ടോബര് 28 തിങ്കള് 1. പ്രകൃതിയെ കൊള്ളചെയ്യുന്ന തെറ്റില്നിന്നും പിന്മാറാന് ദുരന്തങ്ങളുടെ ഗതകാല അനുഭവങ്ങളില്നിന്നും ഇനിയും നാം പഠിക്കുന്നില്ല! കാരണം ഈ
ജോര്ജിയായുടെ പ്രസിഡന്റ് വത്തിക്കാനില്!
ജോര്ജിയായുടെ പ്രസിഡന്റ് വത്തിക്കാനില്! വത്തിക്കാന്‍ : പാപ്പായും ജോര്ജിയായുടെ പ്രസിഡന്റും വത്തിക്കാനില് കൂടിക്കാഴ്ച നടത്തി. ഫ്രാന്സീസ് പാപ്പാ ജോര്ജിയായുടെ പ്രസിഡന്റ് ശ്രീമതി സലൊമീ ത്സൂറബിച്ച്വീലിയെ (Salomé
ബ്രിട്ടനില് 600 വര്ഷം പഴക്കമുള്ള സ്വര്ണ്ണത്തില് നിര്മ്മിച്ച ബൈബിളിന്റെ ചെറുരൂപം കണ്ടെത്തി
ബ്രിട്ടനില് 600 വര്ഷം പഴക്കമുള്ള സ്വര്ണ്ണത്തില് നിര്മ്മിച്ച ബൈബിളിന്റെ ചെറുരൂപം കണ്ടെത്തി യോര്ക്ക്ഷയര്: ബ്രിട്ടനിലെ നാഷണല് ഹെല്ത്ത് സര്വീസില് (എന്.എച്ച്.എസ്) നേഴ്സായി ജോലി ചെയ്യുന്ന വനിത