പെരിയാർ മലിനീകരണം – മുഖ്യമന്ത്രിക്ക് ആർച്ച്ബിഷപ്പിന്റെ പോസ്റ്റ് കാർഡ്

പെരിയാർ മലിനീകരണം – മുഖ്യമന്ത്രിക്ക്

ആർച്ച്ബിഷപ്പിന്റെ പോസ്റ്റ് കാർഡ്

 

കൊച്ചി : കഴിഞ്ഞ മെയ് 20 ന് പെരിയാറിൽ വീണ്ടും മലിനീകരണം ഉണ്ടാവുകയും നിരവധി മത്സ്യങ്ങൾ ചത്തുപൊങ്ങുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും നഷ്ടം വന്നവർക്ക് പൂർണമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് പെരിയാർ ആക്ഷൻ കൗൺസിൽ നടത്തുന്ന പോസ്റ്റ് കാർഡ് ക്യാമ്പയിൻ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയന് പോസ്റ്റ് കാർഡ് തയ്യാറാക്കി ഉദ്ഘാടനം ചെയ്തു. എഴുതി ഒപ്പിട്ട പോസ്റ്റ് കാർഡ് പാസ്‌റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസിന് കൈമാറി കൊണ്ടാണ് അദ്ദേഹം കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. വിഷയത്തിൽ ഇടപെടുന്നതിനും നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും വരാപ്പുഴ അതിരൂപത സേവ് പെരിയാർ ആക്ഷൻ കൗൺസിന് രൂപം നൽകിയിരുന്നു.  ഞായറാഴ്ച (ജൂൺ 9 ന് ) വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലും സേവ് പെരിയാർ പോസ്റ്റ് കാർഡ് ക്യാമ്പയിൻ സംഘടിപ്പിക്കും. വരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ കണ്ണൂർ രൂപത മെത്രാൻ ഡോ അലക്സ് വടക്കുംതല, വരാപ്പുഴ അതിരൂപത നിയുക്ത സഹായമെത്രാൻ മോൺ. ആൻറണി വാലുങ്കൽ, വികാർ ജനറൽ മോൺ.മാത്യു കല്ലിങ്കൽ, എബിജിൻ അറക്കൽ, ഫാ യേശുദാസ് പഴമ്പിള്ളി, ഫാ സെബാസ്റ്റ്യൻ മൂന്നുകൂട്ടുകൽ, ഫാ വിൻസൻ്റ് നടുവിലവീട്ടിൽ, ബൈജു ആൻ്റണി, റോയി പാളയത്തിൽ, ആഷ്ലിൻ പോൾ, എൻ ജെ പൗലോസ്, ജെയ്സൻ ദൗരേവ്, സി ജെ ആൻ്റണി തുടങ്ങിയവർ സംബന്ധിച്ചു.

മലിനീകരണത്തെ തുടർന്ന് പോലീസിൽ നൽകിയ പരാതികൾ പലതും വാദികളുടെ മൊഴി പോലും എടുക്കാതെ അവസാനിപ്പിച്ചതായി അറിയിപ്പ് കിട്ടിയ സംഭവത്തിൽ തുടർന്ന് ചേർന്ന ആക്ഷൻ കൗൺസിൽ യോഗം ശക്തിയായി പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടു പിടിക്കാതെ കേസ് നടപടികൾ അവസാനിപ്പിച്ച പോലീസ് നടപടിക്കെതിരെ ഡയറക്ടർ ജനറൽ ഓഫ് പോലീസിന് പരാതി നൽകും. ശരിയായ അന്വേഷണവും തുടർനടപടികളും ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ സ്മര പരിപാടികളിലേക്ക് കടക്കുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.

 


Related Articles

എല്ലാവരും ഒരേ മനസ്സോടെ ഏക ലക്ഷ്യത്തിലേക്ക് നടത്തുന്ന യാത്രയാണ് സിനഡ്: ആർച്ചുബിഷപ്പ് കളത്തിപ്പറമ്പിൽ

എല്ലാവരും ഒരേ മനസ്സോടെ ഏക ലക്ഷ്യത്തിലേക്ക് നടത്തുന്ന യാത്രയാണ് സിനഡ്: ആർച്ചുബിഷപ്പ് കളത്തിപ്പറമ്പിൽ കൊച്ചി : പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ ആഗോള സഭയിൽ പ്രഖ്യാപിച്ചിട്ടുള്ള മെത്രാൻമാരുടെ

സ്വർഗത്തിന്റെ പടികൾ കയറാൻ കർമ്മയോഗിയായ പടിയച്ചൻ യാത്രയായി .

സ്വർഗത്തിന്റെ പടികൾ കയറാൻ കർമ്മയോഗിയായ പടിയച്ചൻ യാത്രയായി .     ‘എടോ ജോസപ്പേ വാ നമ്മുക്കൊരു സെൽഫി എടുക്കാം’ കഴിഞ്ഞ നവംബർ മാസം കളമശ്ശേരി സെന്റ്

മെത്രാഭിഷേക കമ്മിറ്റി രൂപീകരിച്ചു

മെത്രാഭിഷേക കമ്മിറ്റി രൂപീകരിച്ചു.   കൊച്ചി : വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായമെത്രാൻ മോൺ. ഡോ. ആൻ്റണി വാലുങ്കലിൻ്റെ മെത്രാഭിഷേക പരിപാടികളുടെ സംഘാടക സമിതി യോഗം വരാപ്പുഴ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<