പ്രാർത്ഥന വിശ്വാസത്തിലും ഉപവിയിലും നമ്മെ വളർത്തുന്നു: ഫ്രാൻസിസ് പാപ്പാ

പ്രാർത്ഥന
വിശ്വാസത്തിലും
ഉപവിയിലും നമ്മെ
വളർത്തുന്നു:
ഫ്രാൻസിസ് പാപ്പാ
വത്തിക്കാന്‍ : യഥാർത്ഥ പ്രാർത്ഥന എന്നത് ദൈവത്തെ ശ്രവിക്കുന്നതും ദൈവത്തെ കണ്ടുമുട്ടുന്നതുമാണ്. അങ്ങനെ ദൈവത്തെ ശ്രവിക്കുകയും കണ്ടുമുട്ടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ, അനുദിനം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ജീവിതത്തിന് തടസങ്ങളായി മാറുകയല്ല മറിച്ച് നമുക്ക് മുന്നിലുള്ള മറ്റു മനുഷ്യരെ കണ്ടുമുട്ടാനും അവരെ ശ്രവിക്കാനും ദൈവം നൽകുന്ന ഒരു അവസരവും വിളിയുമായി മാറുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. അങ്ങനെ മറ്റുള്ളവരുമായുള്ള കണ്ടുമുട്ടലിലൂടെ ജീവിതത്തിലെ പരീക്ഷകൾ വിശ്വാസത്തിലും ഉപവിപ്രവർത്തികളിലും വളരാനുള്ള ഒരു അവസരങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു എന്ന് പാപ്പാ കൂട്ടിച്ചേർത്തു.
നവംബർ 18-ന് ട്വിറ്ററിൽ പ്രാർത്ഥന (#Prayer) എന്ന ഹാഷ്‌ടാഗോടുകൂടി എഴുതിയ സന്ദേശത്തിലാണ്, പ്രാർത്ഥന ദൈവത്തെയും മറ്റുള്ളവരെയും കണ്ടുമുട്ടാനും കേൾക്കാനും, അതോടൊപ്പം ഉപവിയിലും വിശ്വാസത്തിലും കൂടുതൽ വളരാനുമുള്ള ഒരു അവസരമാണെന്ന് ഫ്രാൻസിസ് പാപ്പാ കുറിച്ചത്.
Related
Related Articles
സുവിശേഷ സന്തോഷത്താൽ നിറയുന്ന ഫിലിപ്പീൻസിലെ ജനങ്ങൾ
സുവിശേഷ സന്തോഷത്താൽ നിറയുന്ന ഫിലിപ്പീൻസിലെ ജനങ്ങൾ വത്തിക്കാൻ : മാർച്ച് 14, ഞായർ പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശം : ഫലിപ്പീൻസിൽ വിശ്വാസദീപം തെളിഞ്ഞതിന്റെ 500-ാം
ഉപവി, ക്രൈസ്തവൻറെ ഹൃദയത്തുടിപ്പാണെന്ന് പാപ്പാ!
ഉപവി, ക്രൈസ്തവൻറെ ഹൃദയത്തുടിപ്പാണെന്ന് പാപ്പാ! വത്തിക്കാൻ : ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. ഉപവി കൂടാതെ ക്രൈസ്തവനായിരിക്കുക സാധ്യമല്ലെന്ന് പാപ്പാ. ഈ വെള്ളിയാഴ്ച (25/06/2021) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത
അമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം
അമേരിക്കയിലെ ഒഹായോ കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യന്‍ കുടുംബാംഗം ഒഹായോ : അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തുള്ള കൊളംബസ് രൂപതയുടെ മെത്രാനായി ഇന്ത്യൻ വംശജരായ സിഡ്നി ഓസ്വാൾഡിന്റെയും തെൽമ