ഫാ.ജോർജ് വേട്ടാപ്പറമ്പിൽ ദൈവസന്നിധിയിലേക്ക് യാത്രയായി
കൊച്ചി: വരാപ്പുഴ അതിരൂപത വൈദികനായിരുന്ന ഫാ. ജോർജ് വേട്ടാപ്പറമ്പിൽ തൻറെ നീണ്ട വർഷത്തെ വൈദിക ജീവിത സേവനത്തിനുശേഷം ദൈവസന്നിധിയിലേക്ക് യാത്രയായി.
ചേരാനല്ലൂരിൽ പൈലിയുടെയും മേരിയുടെയും മകനായി1937 ലാണ് അദ്ദേഹം ജനിച്ചത്.
1965 ൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിൽ നിന്നും വൈദീകപട്ടം സ്വീകരിച്ചു.
തുടർന്ന് കുരിശിങ്കൽ,പാലാരിവട്ടം, മൂലമ്പിള്ളി, നെട്ടൂർ, വടുതല, കറുത്തേടം, വല്ലാർപാടം, തേവര, ഇളംകുളം, തോമസ്പുരം,ചിറ്റൂർ, വള്ളുവള്ളി, വെണ്ടുരുത്തി എന്നിങ്ങനെ വരാപ്പുഴ അതിരൂപതയിൽ തൻറെ സേവനകാലം ഭംഗിയായി പൂർത്തിയാക്കി.
തൻറെ ജീവിതകാലം മുഴുവൻ അതിരൂപതക്കും നാടിനും അദ്ദേഹം നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അഭിപ്രായപ്പെട്ടു.
2012 മുതൽ കാക്കനാട്
ആവിലഭവനിൽ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം . 2020 ഒക്ടോബർ പത്താം തീയതിയാണ് (ശനിയാഴ്ച) അദ്ദേഹം മരണമടഞ്ഞത്. ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 11 മണിക്ക് ചേരാനല്ലൂർ നിത്യസഹായമാതാ പള്ളിയിൽ
മൃതസംസ്കാരകർമ്മങ്ങൾ നടക്കും.
പതിനൊന്നാം തീയതി 7. 30 am മുതൽ 9.30 am വരെ ചേരാനല്ലൂരിലെ അദ്ദേഹത്തിൻറെ വസതിയിലും 9.30 am മുതൽ 11 am വരെ നിത്യസഹായമാതാ പള്ളിയിലും ഭൗതികശരീരം പൊതുദർശനത്തിനു വെയ്ക്കും .പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ആയിരിക്കും മൃതസംസ്കാര കർമ്മങ്ങൾ നടക്കുക.
അദ്ദേഹത്തിൻറെ വിയോഗം വരാപ്പുഴ അതിരൂപതയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിൻറെ ആത്മാവിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
Related
Related Articles
വാഹനത്തിലെ ബ്ലൂടൂത്ത് ഉപയോഗിച്ചാലും പിടി വീഴുമോ ?
വാഹനത്തിലെ ബ്ലൂടൂത്ത് ഉപയോഗിച്ചാലും പിടി വീഴുമോ ? കൊച്ചി : ലക്ഷങ്ങൾ നികുതി മാത്രമടച്ച് വാങ്ങിയ വാഹനം. രജിസ്ട്രേഷൻ നടത്തിയ സമയത്ത് വാഹനത്തിൻറെ എല്ലാ ഫിറ്റിങ്ങുകളും,
നേവ മറിയം വിൻസണിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ്
നേവ മറിയം വിൻസണിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ് കൊച്ചി : പുതുവൈപ്പ് സെൻറ്. സെബാസ്റ്റ്യൻ ഇടവകാംഗമായ പുന്നത്തറ വിനു ജോസഫിന്റെയും ആനി പെരേരയുടെയും
ജീവിതഗന്ധിയായ കാര്യങ്ങൾ പുതുമയോടെ അവതരിപ്പിക്കുന്നതാണ് മാധ്യമ പ്രവർത്തനം: ഫാ ഡാനി കപ്പൂച്ചിൻ
ജീവിതഗന്ധിയായ കാര്യങ്ങൾ പുതുമയോടെ അവതരിപ്പിക്കുന്നതാണ് മാധ്യമ പ്രവർത്തനം: ഫാ ഡാനി കപ്പൂച്ചിൻ കൊച്ചി : വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക ന്യൂസ് ചാനലായ കേരളവാണി സെന്റ്. ആൽബർട്സ് ഹൈ