ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി
ഫാ. മൈക്കിൾ തലക്കെട്ടി
നിര്യാതനായി
കൊച്ചി : വരാപ്പുഴ അതിരൂപത വൈദീകനായ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി.
ജനനം 1957 ഡിസംബർ 30,വരാപ്പുഴ. മാതാപിതാക്കൾ ജോർജ് & മേരി.
തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെയും ഇന്നത്തെ കോട്ടപ്പുറം രൂപതയിലെയും ദേവാലയങ്ങളിൽ സേവനം ചെയ്ത ഇദ്ദേഹം 1998 ഫെബ്രുവരിയിൽ വരാപ്പുഴ അതിരൂപത വൈദീകനായി ഇൻകാർഡിനേഷൻ നടത്തി. നിസ്തുലമായ സേവനമാണ് വൈദീകൻ എന്ന നിലയിൽ അദ്ദേഹം നടത്തിയത്. വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയിൽ സജീവമായി പങ്കാളിയായി. അപ്രകാരം 1000 ത്തിലധികം വീടുകൾആണ് പാവപ്പെട്ടവർക്കായി നിർമ്മിക്കപ്പെട്ടത്. വരാപ്പുഴ അതിരൂപതയിലെ മൂലമ്പിള്ളി, കർത്തേടം, അത്താണി, വെണ്ടുരുത്തി, ചളിക്കവട്ടം,എടത്തല, കുരിശിങ്കൽ, വല്ലാർപാടം എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. കുറച്ചു നാളുകളായി അസുഖം മൂലം ആവിലാഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
മികച്ച സംഘാടകനും, വളരെ മികച്ച കർത്തവ്യ ബോധത്തോടെ കാര്യങ്ങൾ ചെയ്തിരുന്ന അജപാലകനുമായ അദ്ദേഹത്തിന്റെ വിയോഗം വരാപ്പുഴ അതിരൂപതക്കും കേരള സഭക്കും തീരാ നഷ്ടമാണെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിൽ അനുസ്മരിച്ചു.
Related
Related Articles
സഭാ വാർത്തകൾ – 30 .07.23
സഭാ വാർത്തകൾ – 30.07.23. വത്തിക്കാൻവാർത്തകൾ. ഫ്രാൻസിസ് പാപ്പായെ സ്വീകരിക്കാനൊരുങ്ങി ഫാത്തിമ തീർത്ഥാടനകേന്ദ്രം. വത്തിക്കാന്‍ സിറ്റി : , ലോകയുവജനദിനവുമായി ബന്ധപ്പെട്ട് പോർച്ചുഗലിൽ എത്തുന്ന പരിശുദ്ധ
സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ – ലോക വിസ്മയങ്ങളുടെ ഇടവക
സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ – ലോക വിസ്മയങ്ങളുടെ ഇടവക കൊച്ചി : 1821 -ൽ പുരോഗമനത്തിന്റെ യാതൊരു സ്പർശനവും ഏൽക്കാത്ത പ്രദേശത്തായിരുന്നു നമ്മുടെ ഇടവകയായ “നടുവില
“കോന്നുള്ളിസ് തിയ്റംസ്” ന്റെ ഉപത്ജാതാവായ കോന്നുള്ളിയച്ചന്റെ ഓർമ ദിനം ഇന്ന്
“കോന്നുള്ളിസ് തിയ്റംസ്” ന്റെ ഉപത്ജാതാവായ കോന്നുള്ളിയച്ചന്റെ ഓർമ ദിനം ഇന്ന്. ഇന്ന് (03.2.22) നമ്മുടെ അതിരൂപതാഗമായിരുന്ന ഡോ. അഗസ്റ്റിൻ കോന്നുള്ളിയുടെ ചരമ വാർഷികമാണ്. എറണാകുളം സെന്റ്