വരാപ്പുഴ അതിരൂപത പബ്ലിക് റിലേഷൻ ഡയറക്ടറായി ഫാ. യേശുദാസ് പഴമ്പിള്ളി സ്ഥാനമേറ്റു..
വരാപ്പുഴ അതിരൂപത പബ്ലിക്
റിലേഷൻ ഡയറക്ടറായി
ഫാ. യേശുദാസ് പഴമ്പിള്ളി
സ്ഥാനമേറ്റു.
കൊച്ചി : ഇന്ന് (27.02.23 )രാവിലെ 11 മണിക്ക് വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ മോൺ. മാത്യു കല്ലിങ്കൽ മുൻപാകെ സത്യപ്രതിജ്ഞ ചെയ്താണ് ഫാ യേശുദാസ് പഴമ്പള്ളി അധികാരമേറ്റത്. പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ വരുന്ന മീഡിയ കമ്മീഷൻ ഡയറക്ടർ , വരാപ്പുഴ അതിരൂപതയുടെ ഔദ്യോഗിക ന്യൂസ് ചാനൽ ആയ കേരളവാണി ഡയറക്ടർ എന്നീ നിലകളിലും ഫാ യേശുദാസ് പഴമ്പിള്ളി സേവനം ചെയ്യും. മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസ് ലർ ഫാ. എബിജിൻ അറക്കൽ, മുൻ പബ്ലിക് റിലേഷൻസ് ഡയറക്ടറും അതിരൂപത പ്രോക്യൂറേറ്ററുമായ ഫാ. സോജൻ മാളിയേക്കൽ,
ഫാ. സാബു നെടുനിലത്ത്, ഫാ.വിൻസന്റ് വാര്യത്ത്, ഫാ. ജോർജ് കുറുപ്പത്ത്, ഫാ ജോർജ് പുന്നക്കാട്ടുശ്ശേരി, കേരളവാണി അസോസിയേറ്റ് ഡയറക്ടർ ഫാ. ജോസലിൻ, ഫാ.ജോഷി നെടുംപറമ്പിൽ, ഫാ. ആന്റണി അറക്കൽ, ഫാ. ആന്റണി കോച്ചേരി, കേരളവാണി റീജന്റ് ബ്രദർ എബിൻ വിൻസെന്റ്, സിജെ ആന്റണി, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു..
Related
Related Articles
“ക്രിസ്സ് ബെൽസ് -2022”
“ക്രിസ്സ് ബെൽസ് -2022” കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ, ഒന്നാം ഫെറോനാ, കത്തീഡ്രൽ മേഖല ക്രിസ്മസ്സ് കരോൾ മത്സരം, “ക്രിസ്സ് ബെൽസ് -2022”
കുട്ടിക്കും വേണം ചട്ടി
വന്നു പുതിയ നിയമം, എല്ലാവർക്കും സമ്പൂർണ്ണ സുരക്ഷ ! റോഡിലെ കുഴിയിൽ വീണ് കാലും നടുവും ഒടിഞ്ഞാലും തലയ്ക്ക് ഒന്നും പറ്റില്ല, അതിനുതക്ക തീരുമാനം അധികാരികൾ
വിദ്യാനികേതൻ കോളേജിന് കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ്
വിദ്യാനികേതൻ കോളേജിന് കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ്. കൊച്ചി :കച്ചേരിപ്പടി ആശിർഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃ നിയമ ബോധവൽക്കരണ കൺവെൻഷനിൽ മന്ത്രി എ.കെ ശശീന്ദ്രനിൽ നിന്ന് കോളേജ്