വർണ്ണാഭം… നയന മനോഹരം വല്ലാർപാടം ബസിലിക്ക

വർണ്ണാഭം… നയന മനോഹരം… 

വല്ലാർപാടം ബസിലിക്ക

 

കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇക്കുറി പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളാഘോഷങ്ങൾക്കായി വർണ്ണദീപങ്ങളാൽ കുളിച്ചു നില്ക്കുകയാണ് വല്ലാർപാടം ബസിലിക്ക. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് LED ദീപങ്ങളാൽ തീർത്ത്, മരിയൻ ഗോപുരങ്ങളോട് ചേർത്ത് സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ എൽ ഇ ഡി പിക്സൽ സ്ക്രീനുകളിൽ, കണ്ണഞ്ചിപ്പിക്കുന്ന വർണ്ണ വിസ്മയങ്ങളാണ് മിന്നിമറയുന്നത്. ദേവാലയത്തിന്റെ ചുവരുകൾക്ക് കേടുപാടുകൾ വരാതിരിക്കാൻ ഇരു ഗോപുരങ്ങളോടും ചേർത്ത് കെട്ടിപ്പൊക്കിയ 125 അടി വീതം ഉയരമുള്ള സ്ക്കഫ് ഫോൾഡിംഗ് ചട്ടക്കൂടിൻ മേലാണ് എൽ ഇ ഡി പിക്സൽ സ്ക്രീനുകൾ ഉറപ്പിച്ചിരിക്കുന്നത്‌. 24 ജോലിക്കാർ 45 ദിവസം തുടർച്ചയായി ജോലി ചെയ്താണ് ഈ വർണ്ണ വിസ്മയം ഒരുക്കിയത്. രണ്ടു ലക്ഷത്തി എഴുപത്തി അയ്യായിരം എൽ ഇ ടി ബൾബുകൾ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. കൊച്ചി, കടവന്ത്ര സ്വദേശിയും വലിയ മരിയഭക്തനുമായ കണ്ണൻ കാട്ടുംപുറമാണ് ഈ വിസ്മയ കാഴ്ച്ച രൂപകല്പ്പന ചെയ്തത്. ദിനംപ്രതിയെന്നോണം ആയിരങ്ങളാണ് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നതിനൊപ്പം, ഈ വിസ്മയക്കാഴ്ച്ച കാണുവാനും വേണ്ടി വല്ലാർപാടം ബസിലിക്കയിൽ എത്തിക്കൊണ്ടിരിക്കുന്നത്. പരിശുദ്ധ വല്ലാർപാടത്തമ്മ തന്റെ ജീവിതത്തിൽ നല്കിയ അനുഗ്രഹങ്ങൾക്ക് കതജ്ഞത അർപ്പിക്കുക എന്നതാണ് അത്യന്തം സാഹസികമായ ഈ സംരഭത്തിന് പ്രചോദനമായതെന്ന് കടവന്ത്ര കാട്ടുംപുറം ലൈറ്റ് ആൻറ് സൗണ്ട് സ്ഥാപനത്തിന്റെ ഉടമയായ കണ്ണൻ (ഷാൻ) പറഞ്ഞു. സെപ്റ്റംബർ 15ന് വല്ലാർപാടം ബസിലിക്കയുടെ സഹവികാരി ഫാ. നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. പള്ളിപ്പറമ്പിൽ സെബാസ്റ്റിൻ ഗൊൺസാൽവസ് ആണ് ഈ വർഷത്തെ തിരുനാൾ പ്രസുദേന്തി.


Related Articles

കാൻസർ ദിനാചരണം നടത്തി – ഇ എസ് എസ് എസ്.

കാൻസർ ദിനാചരണം നടത്തി – ഇ എസ് എസ് എസ്. എറണാകുളം : അന്തർദേശീയ ക്യാൻസർ ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും കളമശ്ശേരി സെൻ്റ് പോൾസ്

കോവിഡ് – 19 മഹാമാരിയിൽ ഉറ്റവരെ നഷ്ടപ്പെട്ട ESSS സ്വയം സഹായ സംഘാംഗങ്ങൾക്ക് സ്നേഹ സാന്ത്വനമേകി എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി.

കോവിഡ് – 19 മഹാമാരിയിൽ ഉറ്റവരെ നഷ്ടപ്പെട്ട ESSS സ്വയം സഹായ സംഘാംഗങ്ങൾക്ക് സ്നേഹ സാന്ത്വനമേകി എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി.   കൊച്ചി: കോവിഡ് മഹാമാരിമൂലം

സഭാ  വാർത്തകൾ  – 05.02.23

സഭാ  വാർത്തകൾ  – 05.02.23   വത്തിക്കാൻ വാർത്തകൾ   വിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍ സിറ്റി:  കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിൽ സേവനമനുഷ്ഠിക്കുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<