സെക്രെഡ് ജേർണി – ഫോട്ടോ പ്രദർശനം നടത്തി..

സെക്രെഡ് ജേർണി – ഫോട്ടോ

പ്രദർശനം നടത്തി.

കൊച്ചി :  ഇരുപത്തിമൂന്ന് വർഷക്കാലം ഇൻഫന്റ് ജീസസ് ദേവാലയത്തിൽ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ജൂലൈ 19ന് ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെടുന്ന മോൺ.ഇമ്മാനുവൽ ലോപ്പസ് നെ അനുസ്മരിച്ചുകൊണ്ട് എറണാകുളം ഇൻഫെന്റ് ജീസസ് ദേവാലയാങ്കണത്തിൽ സെക്രെഡ് ജേർണി എന്ന പേരിൽ ഫോട്ടോ പ്രദർശനം നടത്തുകയുണ്ടായി. ഇടവകയിലെ കുടുംബങ്ങളിൽ നിന്നും ശേഖരിച്ച മോൺ. ഇമ്മാനുവൽ ലോപ്പസ് ന്റെ അത്യപൂർവ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ജൂലൈ 16- തീയതി ഞായറാഴ്ച രാവിലെ 7. 30ന് വരാപ്പുഴ അതിരൂപത വൈസ് ചാൻസിലറും ജുഡീഷ്യൽ വികാരിയുമായ ഫാ.ലീക്സ്ൺ അസ്വേസ് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപറമ്പിൽ പിതാവ് മോൺ.ഇമ്മാനുവൽ ലോപ്പസിന്റെ ഫോട്ടോ പ്രദർശനം കാണാൻ എത്തിയിരുന്നു.
ഇൻഫെന്റ് ജീസസ് ഇടവക വികാരി ഫാ. ഡഗ്ളസ് പിൻ ഹീറോ ആയിരുന്നു ഫോട്ടോ പ്രദർശനത്തിന് നേതൃത്വം നൽകിയത്. സഹവികാരി ഫാ. ജോർജ് പുന്നക്കാട്ടുശ്ശേരിയും ചടങ്ങിൽ സന്നിഹിതനായിരുന്നു…


Related Articles

എറണാകുളം സെൻറ് തെരേസാസ് കോളേജിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രദർശനം

എറണാകുളം സെൻറ് തെരേസാസ് കോളേജിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രദർശനം   കൊച്ചി : വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കാനായി സെൻറ് തെരേസാസ് കോളേജിലെ സയൻസ് ഡിപ്പാർട്ട്മെന്റുകൾ

സി.എൽ. സി യുവജന ദിനം അജ്നയോടൊപ്പം…..

സി.എൽ. സി യുവജന ദിനം അജ്നയോടൊപ്പം…..   കൊച്ചി : കേരള കത്തോലിക്ക സഭ  യുവജന ദിനത്തോട് അനുബന്ധിച്ചു വരാപ്പുഴ അതിരൂപതാ സി. എൽ. സി കുടുംബം

മാതാവിന്റെ രൂപത്തിൽ കുഞ്ഞുങ്ങൾ

മാതാവിന്റെ രൂപത്തിൽ കുഞ്ഞുങ്ങൾ കൊച്ചി : പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ജപമാല മാസ സമാപനം വളരെ ഭംഗിയായി ആഘോഷിച്ചു. വൈകിട്ട് ആറുമണിയുടെ ദിവ്യബലി ഫാ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<