അയർലണ്ടിലെ മലയാളി വൈദീകരുടെ സേവനം ശ്ലാഘനീയം – ഇന്ത്യൻ അംബാസിഡർ.

അയർലണ്ടിലെ മലയാളി വൈദീകരുടെ സേവനം

ശ്ലാഘനീയം – ഇന്ത്യൻ അംബാസിഡർ.

 

ഡബ്ലിൻ : അയർലണ്ടിൽ സേവനം ചെയ്യുന്ന മലയാളി വൈദീകരുടെ സേവനം ഏറെ ശ്ലാഘനീയമെന്ന് അയർലണ്ടിലെ ഭാരതീയ അംബാസിഡർ അഖിലേഷ് മിശ്ര പ്രസ്താവിച്ചു. കേരള റോമൻ കത്തോലിക്ക വൈദീകരുമായുള്ള കൂടിക്കാഴ്ച്‌ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലഘട്ടത്തിൽ അയർലണ്ടിൽ നിന്നും മറ്റു യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നും ഭാരതത്തിലെത്തി വിശ്വാസമേഖലയിൽ മാത്രമല്ല സാമൂഹിക, സാംസ്കാരിക മേഖലകളിലും മിഷനറിമാർ സേവനം ചെയ്തു. ഭാരതത്തിന് അത് അനുഗ്രഹ പൂർണമായിരുന്നു. എന്നാൽ ഇന്ന് ഭാരതത്തിൽ നിന്നുള്ള പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള പുരോഹിതർ ഇവിടെ വന്ന് വിവിധ മണ്ഡലങ്ങളിലായി നൽകുന്ന സേവനങ്ങൾ വിലയേറിയതാണെന്ന് ഐറിഷ് ജനത പലപ്പോഴായി തന്നോട് പറഞ്ഞിട്ടുള്ളത് അഭിമാനത്തോടെ താൻ അനുസ്മ‌രിക്കുന്നുവെന്ന് ലത്തീൻ സഭയിലെ പുരോഹിതന്മാരോടായി അദ്ദേഹം പറഞ്ഞു. മറ്റു സഭാ വിഭാഗങ്ങളിലെ പുരോഹിതർ മലയാളികളായ തങ്ങളുടെ സഭയിൽപ്പെട്ടവർക്കായി സേവനം ചെയ്യുമ്പോൾ, ലത്തീൻ സഭയിലെ വൈദികരാണല്ലോ ഐറിഷ് ജനത്തിനുവേണ്ടി സേവനം ചെയ്യുന്നത്. ക്രൈസ്‌തവ പുരോഹിതർക്ക് വിവിധ തലങ്ങളിൽ ലഭിക്കുന്ന അറിവ് സമൂഹത്തിന് ആകമാനം നന്മയായി ഭവിക്കുന്നുവെന്ന് അദ്ദേഹം വിലയിരുത്തി. വിവിധതലങ്ങളിൽ ഭാരതീയർ പ്രത്യേകിച്ച് മലയാളി നഴ്‌സുമാർ ചെയ്യുന്ന സേവനങ്ങൾ ആത്മാർത്ഥതയുള്ളതും, വിലയേറിയതുമാണെന്ന് ഐറിഷ് ജനത തുറന്ന് സമ്മതിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുകാട്ടി. ഇന്ത്യൻ തത്വശാസ്ത്രവും കലാസാംസ്കാരിക മേഖലകളിലെ മൂല്യവത്തായ കാര്യങ്ങളും ഐറിഷ് ജനതയുമായി സംവദിക്കാൻ വൈദീകർ മുന്നോട്ടുവെച്ച ആശയങ്ങളെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. അതിനായുള്ള അവസരങ്ങളൊരുക്കാൻ താനും എംബസിയും സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ വൈദീകർ അദ്ദേഹത്തെ ധരിപ്പിച്ചു. വിവിധ ആവശ്യങ്ങൾക്കായുള്ള പേപ്പർവർക്കുകളും, മരണമുണ്ടായാൽ നാട്ടിലെത്തിക്കാൻ വേണ്ട ക്രമീകരണങ്ങളിലും കാലതാമസം നേരിടാതെ തീരുമാനങ്ങൾ ഉണ്ടാക്കാൻ സഹായിക്കണമെന്ന് വൈദീകർ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പത്നി ശ്രീമതി റിറ്റിമിശ്ര തദവസരത്തിൽ സന്നിഹിതയായിരുന്നു. തൻ്റെ ബാല്യകാല വിദ്യാഭ്യാസം കത്തോലിക്കാ സ്ഥാപനങ്ങളിൽ ആയത് അനുഗ്രഹമായി വിലയിരുത്തിയ ശ്രീമതി മിശ്ര വത്തിക്കാനിലെ സൗഭാഗ്യപൂർണമായ സന്ദർഭങ്ങളെ ഓർത്തെടുത്തു. ശ്രീമതി റിറ്റിമിശ്ര വി.ജോൺപോൾ രണ്ടാമൻ പാപ്പായുടെ വ്യത്യസ്തതയാർന്ന വ്യക്തിത്വത്തെ താൻ ഏറെ മാനിക്കുന്നുവെന്ന് വെളിപ്പെടുത്തി.


Related Articles

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. കൊച്ചി : ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവകയുടെ 450 -ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ മാതാപിതാക്കൾക്കായി ഒരു ലഹരി വിരുദ്ധ

കെഎൽസിഎ വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ സംഘടിപ്പിച്ചു

  കെഎൽസിഎ വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ സംഘടിപ്പിച്ചു. എറണാകുളം: സി.ജെ.പോൾ (പ്രസിഡൻ്റ്), റോയ് പാളയത്തിൽ (ജനറൽ സെക്രട്ടറി), പൗലോസ് എൻ.ജെ.(ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ കെഎൽസിഎ വരാപ്പുഴ

കേരള ലത്തീൻ മെത്രാൻ സമിതിയുടെ (KRLCBC) യൂത്ത് അവാർഡ് ശ്രീ. ഷൈൻ ആന്റണിക്ക്

കേരള ലത്തീൻ മെത്രാൻ സമിതിയുടെ (KRLCBC) യൂത്ത്  അവാർഡ് ശ്രീ. ഷൈൻ ആന്റണിക്ക്.   കൊച്ചി : കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം ന്റെ സംസ്ഥാന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<