“ഗ്രാത്തുസ് 2023” പൂർവ വിദ്യാർത്ഥിക്കൾക്ക് ആദരവ്

“ഗ്രാത്തുസ് 2023”  പൂർവ

വിദ്യാർത്ഥിക്കൾക്ക് ആദരവ്.

 

കൊച്ചി : സെൻറ് ആൽബർട്ട്സ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു “ഗ്രാത്തുസ് 2023”. കോളേജ് മാനേജ്മെന്റിന്റെയും അലുംനി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ എഴുപത്തിയഞ്ച് പ്രമുഖ പൂർവ വിദ്യാർത്ഥികളെ ആദരിച്ചു.

വരാപ്പുഴ അതിരൂപത ആർച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയായിരുന്ന വരാപ്പുഴ അതിരൂപത ആർച് ബിഷപ്പ് എമിറേറ്റ്സ് ഡോ: ഫ്രാൻസിസ് കല്ലറക്കലിന് ഉപഹാരം ആർച് ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ സമ്മാനിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

കോളേജ് മാനേജർ റെവ. ഡോ. ആന്റണി തോപ്പിൽ അധ്യക്ഷത വഹിച്ചു. ഡോ: ഫ്രാൻസിസ് കല്ലറക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ: ബിജോയ് വി എം, അലുംനി അസോസിയേഷൻ പ്രസിഡന്റ് പ്രഫ. എം എ സോളമൻ, സെക്രട്ടറി ഡോ : റെറ്റിന ക്ളീറ്റസ് എന്നിവർ പ്രസംഗിച്ചു.


Related Articles

സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധം ശക്തം; ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ശക്തമാക്കാൻ ഈശോ സഭ

സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധം ശക്തം; ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ശക്തമാക്കാൻ ഈശോ സഭ   കൊച്ചി : കസ്റ്റഡിയിലിരിക്കെയുള്ള മരണത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ഈശോ

ദുരന്ത ജാഗ്രത പ്രവർത്തനങ്ങൾ; കൊവിഡ്- 19 പശ്ചാത്തലത്തിൽ. വെബിനാർ നടത്തി

കൊച്ചി : കാലവർഷക്കെടുതി കേരളത്തിൽ അതിരൂക്ഷമായ സാഹചര്യത്തിൽ കേരളം ഇന്ന് നേരിടുന്ന പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ

ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, പ്രതിഷേധ ധർണ അമ്പതാം ദിവസത്തിലേക്ക്

ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത 66 സ്ഥലമെടുപ്പ്, പ്രതിഷേധ ധർണ അമ്പതാം ദിവസത്തിലേക്ക്.   കൊച്ചി : ദേശീയപാത 66 സ്ഥലമെടുപ്പ് -തിരുമുപ്പം ഭാഗത്തെ ഗുരുതരമായ അപാകതകൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<