മോണ്‍. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം – വല്ലാര്‍പാടത്ത് പന്തലൊരുങ്ങുന്നു

മോണ്‍. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം – വല്ലാര്‍പാടത്ത് പന്തലൊരുങ്ങുന്നു.

 

വല്ലാര്‍പാടം : വരാപ്പുഴ അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍. ആന്റണി വാലുങ്കലിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് വല്ലാര്‍പാടം ബസിലിക്കയില്‍ നിര്‍മ്മിക്കുന്ന പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍.മാത്യു കല്ലിങ്കല്‍ നിര്‍വഹിച്ചു. പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന 380 അടി നീളവും 120 അടി വീതിയുമുള്ള പന്തലാണ് വല്ലാര്‍പാടത്ത് ഒരുക്കുന്നത്. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. മാര്‍ട്ടിന്‍ തൈപ്പറമ്പില്‍, ജോ.ജനറല്‍ കണ്‍വീനര്‍ അഡ്വ. ഷെറി ജെ തോമസ്, അതിരൂപത ബി.സി.സി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി,വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ ഫാ. ജെറോം ചമ്മിണിക്കോടത്ത്, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എല്‍സി ജോര്‍ജ്, പന്തല്‍ കമ്മറ്റി കണ്‍വീനര്‍ സി.ജെ. പോള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജൂണ്‍ 30 ഞായറാഴ്ച വൈകീട്ട് 4 മണിക്കാണ് മോണ്‍. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിക്കുന്നത്.
വരാപ്പുഴ അതിരൂപതയിലെ വിവിധ ദേവാലയങ്ങളിലും സ്ഥാപനങ്ങളില്‍ നിന്നും കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള
വിശ്വാസസമൂഹം മെത്രാഭിഷേക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തും.


Related Articles

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി. കൊച്ചി : ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവകയുടെ 450 -ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ മാതാപിതാക്കൾക്കായി ഒരു ലഹരി വിരുദ്ധ

കുട്ടിക്കും വേണം ചട്ടി

  വന്നു പുതിയ നിയമം, എല്ലാവർക്കും സമ്പൂർണ്ണ സുരക്ഷ ! റോഡിലെ കുഴിയിൽ വീണ് കാലും നടുവും ഒടിഞ്ഞാലും തലയ്ക്ക് ഒന്നും പറ്റില്ല, അതിനുതക്ക തീരുമാനം അധികാരികൾ

ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി

ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി. കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നിർധനരായ രോഗികൾക്ക് സൗജന്യനിരക്കിയിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന ഹൃദയപൂർവം പദ്ധതിയ്ക്ക് തുടക്കമായി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<