വല്ലാർപാടം ബൈബിൾ കൺവെൻഷന് തുടക്കമായി

വല്ലാർപാടം ബൈബിൾ കൺവെൻഷന് തുടക്കമായി.

 

കൊച്ചി. സ്വാർത്ഥത വെടിഞ്ഞ് ദൈവഹിതമറിഞ്ഞ് ജീവിക്കുന്നതാണ് യഥാർത്ഥ കത്തോലിക്ക വിശ്വാസിയുടെ കടമയെന്ന് വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺസിഞ്ഞോർ മാത്യൂ കല്ലിങ്കൽ ആഹ്വാനം ചെയ്തു. ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് ഒരുക്കമായുളള ബൈബിൾ കൺവെൻഷൻ റോസറി പാർക്കിലെ അൾത്താരയിൽ ഉത്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന കൺവെൻഷൻ 15ന് സമാപിക്കും. ,ഫാ.എബ്രഹാം കടിയക്കുഴി, ബ്രദർ സാബു ആറുതൊട്ടിയിൽ എന്നിവർ വചനസന്ദേശം നല്കും. ദിവസവും വൈകിട്ട് 4.30 മുതൽ രാത്രി 9 മണി വരേയാണ് വചന ശുശ്രൂഷ.
ഈ വർഷത്തെ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് 16ന് ശനിയാഴ്ച്ച വൈകീട്ട് 5.30ന് കോട്ടപ്പുറം രൂപത ബിഷപ്പ് എമിരിത്തൂസ് റൈറ്റ് റവ.ഡോ.ജോസഫ് കാരിക്കശ്ശേരി പതാക ഉയർത്തുന്നതോടെ ആരംഭമാകും. തിരുനാൾ സെപ്റ്റംബർ 24 ന് സമാപിക്കും.


Related Articles

ഒരുമിച്ച് അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട കുടുംബം എന്ന പുസ്തകം പ്രകാശനം ചെയ്തു.

ഒരുമിച്ച് അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട കുടുംബം എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊച്ചി : ഉല്‍മ കുടുംബത്തെക്കുറിച്ചുള്ള ആദ്യ ഗ്രന്ഥം-‘ഒരുമിച്ച് അള്‍ത്താരയിലേക്ക്  ഉയര്‍ത്തപ്പെട്ട കുടുംബം’ എന്ന പുസ്തകം ഡിസംബര്‍

ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, എന്ന സന്ദേശമാണ്  ക്രിസ്തുവിൻ്റെ ഉയർപ്പ്: ആർച്ച്ബിഷപ്പ്  ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.

കൊച്ചി:  ഏറ്റവും ആദ്യം ഉയർപ്പു ഞായർ നമ്മെ പഠിപ്പിക്കുന്നത് ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം ഒരിക്കലും മരിക്കുകയില്ല  എന്ന സത്യമാണ്. ഉത്ഥിതനായ ക്രിസ്തു നമ്മിൽ ജീവിക്കുമ്പോൾ നമ്മിൽ

കൂനമ്മാവ് മേഖല മതാധ്യാപക സമ്മേളനം : ഫിദെസ്-2022

കൂനമ്മാവ് മേഖല മതാധ്യാപക സമ്മേളനം : ഫിദെസ്-2022   കൊച്ചി – കൂനമ്മാവ് മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ മതാധ്യാപക സമ്മേളനം ഫിദെസ്.2022 അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<