വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണം – ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

വൈപ്പിൻ കടൽഭിത്തി നിർമ്മാണം

അടിയന്തരമായി  പൂർത്തിയാക്കണം – ആർച്ച്

ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

 

 

വൈപ്പിൻ: വൈപ്പിൻ കടൽഭിത്തി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. നായരമ്പലം പഞ്ചായത്തിൽ വെളിയത്താൻപറമ്പ് കടലാക്രമണ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. 20 വർഷത്തിലേറെയായി അനുഭവിക്കുന്ന യാതനകൾ അവിടെ കൂടിയ ജനം അദ്ദേഹത്തോട് വിവരിച്ചു. സമയബന്ധിതമായി കടൽ നിർമ്മാണവും പുലിമുട്ട് നിർമ്മാണവും പൂർത്തിയാക്കാൻ സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് കെഎൽസിഎ പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ്, എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത് , അസിസ്റ്റൻറ് ഡയറക്ടർ ഫാ.ജിബിൻ മാതിരപ്പള്ളി, വരാപ്പുഴ അതിരൂപത പബ്ലിക് റിലേഷൻസ് ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി , ആക്ഷൻ കൗൺസിൽ ചെയർമാൻ ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്,
ആക്ഷൻ കൗൺസിൽ കൺവീനർ ബിജു വടക്കേടത്ത്, ജോയിൻറ് കൺവീനർ ദിസി കൊച്ചുതറ, കെ എൽ സി എ വരാപ്പുഴ വൈസ് പ്രസിഡൻറ് റോയി ഡിക്കൂഞ്ഞ, പി ആർ അലോഷ്യസ് , ആൻറണി വടശ്ശേരി എന്നിവർ ആർച്ച്ബിഷപ്പിനൊപ്പം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

 


Related Articles

വരാപ്പുഴ അതിരൂപത മകൻ ബോളിവുഡിൽ

വരാപ്പുഴ അതിരൂപത മകൻ ബോളിവുഡിൽ   കൊച്ചി   : വരാപ്പുഴ അതിരൂപത അംഗം മരട് സെൻറ് തോമസ് തോമസ്പുരം പള്ളി ഇടവകാംഗം മാർട്ടി . ആണ് ബോളിവുഡ്

മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജന്തർ മന്തറിൽ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിഷേധം ജൂലൈ 29ന്

മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ജന്തർ മന്തറിൽ  കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിഷേധം ജൂലൈ 29ന്. കൊച്ചി :- മാസങ്ങളായി മണിപ്പൂരിൽ നടക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമങ്ങൾ

ഡോൺ വിൻസെന്റിനെ ആദരിച്ചു

ഡോൺ വിൻസെന്റിനെ ആദരിച്ചു   കൊച്ചി: മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയ പെരുമാനൂർ സെന്റ് ജോർജ് ഇടവകാംഗം കുന്നലക്കാട്ട് ഡോൺ വിൻസെന്റിനെ വരാപ്പുഴ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<