വത്തിക്കാനിൽ “100 പുൽകൂട്” പ്രദർശനം ആരംഭിച്ചു

100 Presepi’ എന്ന പേരിൽ വത്തിക്കാനിൽ നടക്കുന്ന 100 പുൽകൂടുകളുടെ പ്രദർശനം.

വത്തിക്കാനിൽ

“100 പുൽകൂട്”

പ്രദർശനം ആരംഭിച്ചു

വത്തിക്കാൻ : ‘100 Presepi’ എന്ന പേരിൽ നാല് വർഷമായി നടത്തപ്പെടുന്ന 100 പുൽകൂടുകളുടെ പ്രദർശനം ഡിസംബർ അഞ്ചിന്    നവസുവിശേഷവൽക്കരണത്തിന്റെ പ്രചാരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ അദ്ധ്യക്ഷൻ മോൺ. റീനോ ഫിസിക്കേല്ലാ വത്തിക്കാനിൽ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ നാല് വർഷമായി നടത്തപ്പെടുന്ന ഈ അന്തർദേശീയ പുൽകൂട് പ്രദർശനത്തിൽ ലോകമെമ്പാടുമുള്ള 100ൽ അധികം പുൽകൂടുകൾ ഒരുമിച്ച് തിരുപ്പിറവി രംഗം ആവിഷ്ക്കരിക്കുന്നു.

വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെ തൂൺനിരകൾക്കിടയിൽ 2021 ഡിസംബർ അഞ്ച് മുതൽ 2022 ജനുവരി ഒമ്പത് വരെ തുടരുന്ന ഈ പ്രദർശനം റോമിൽ ക്രിസ്തുമസ് കാലത്തിലെ പ്രധാന സംഭവങ്ങളിൽ ഒന്നായി മാറിട്ടുണ്ട്. 2020ലെ പ്രദർശനത്തെ പോലെ ഈ ജനപ്രീയ പ്രദർശനം കോവിഡ്- 19 മൂലം തുറന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
 ചില ഡികാസ്റ്ററി അംഗങ്ങളും, പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ചൈനയുടെ സ്ഥാനപതി മാത്യൂ -ഷെയ്ഹ് -മിംഗ് – ലീയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഉദ്ഘാടനത്തിൽ സന്നിഹിതരായിരുന്നു.
ഉദ്ഘാടന ചടങ്ങിൽ യാങ്ങ് യു ലിൻ നൃത്ത സംഘത്തിലെ കലാകാരന്മാർ പ്രൊഫ. യാങ്ങ് യു ലിൻ സംവിധാനം ചെയ്ത സമകാലിക ആധുനിക നൃത്തത്തിനൊപ്പം പരമ്പരാഗത തായ്വാനീസ് നൃത്തങ്ങളും അവതരിപ്പിച്ചു. ഉച്ചസ്ഥായി (soprano) പാടുന്ന ലിയു മോൻ ചയഹോയാണ് നൃത്തങ്ങൾക്ക് സംഗീത അകമ്പടി നടത്തിയത്.

126 പുൽകൂടുകൾ

ഈ വർഷം പ്രദർശിപ്പിച്ചിരിക്കുന്ന 126 പുൽകൂടുകൾ ഇറ്റലി, ജർമ്മനി, ഹംഗറി, സ്ലൊവേനിയ, സ്ലൊവാക്യ, ക്രൊയേഷ്യ തുടങ്ങി നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും കസാഖിസ്ഥാൻ, പെറു, ഇന്തോനേഷ്യ, ഉറുഗ്വേ, കൊളംബിയ, അമേരിക്കൻ ഐക്യനാടുകൾ എന്നിവയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നവയാണ്. കൂടാതെ നിരവധി റോമൻ ഇടവകകളിൽ നിന്നും ലാത്‌സിയോ മേഖലയിലെ 30 നഴ്‌സറി വിദ്യാലയങ്ങളിൽ നിന്നുള്ളവയും പ്രദർശനത്തിലുണ്ട്.ഈ പുൽകൂടുകൾ നിർമ്മിക്കാൻ കടലാസ്, തുണി, കോർക്ക്, മരം എന്നിവ മുതൽ സാധാരണ വസ്തുക്കൾ വരെ ഉപയോഗിച്ചിട്ടുണ്ട്. ഈ വർഷത്തെ പ്രദർശനത്തിൽ പങ്കെടുക്കുന്നവരിൽ ചോക്ലേറ്റ് കമ്പനിയായ The Trappist Chocolate കമ്പനിയും ഉൾപ്പെടുന്നു. അവർ ചോക്ലേറ്റ് കൊണ്ട് നിർമ്മിച്ചതും നൂറ്കിലോ ഭാരമുള്ളതുമായ തിരുപിറവി രംഗമാണ് പ്രദർശിപ്പിക്കുന്നത്.

100 പുൽകൂട് എന്ന സംരംഭം 1970 ലാണ് ആരംഭിച്ചത്. യഥാർത്ഥത്തിൽ നഗരത്തിന്റെ പ്രധാന ചത്വരമായ പ്യാസാ ദെൽ പോപ്പോളോയിൽ വച്ചാണ് പ്രദർശനം നടന്നത്. 2018ൽ വത്തിക്കാനിലേക്ക് ഇത് മാറ്റപ്പെട്ടു. ഇപ്പോൾ വത്തിക്കാന്റെ നവസുവിശേഷവൽക്കരണത്തിന്റെ പ്രചാരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലാണ് ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.

 


Related Articles

യുവജനങ്ങളോടു പാപ്പാ: ജീവിതം കൊണ്ട് യേശുവിന് സാക്ഷ്യം നൽകുക.

യുവജനങ്ങളോടു പാപ്പാ: ജീവിതം കൊണ്ട് യേശുവിന് സാക്ഷ്യം നൽകുക. വത്തിക്കാന്‍  : രൂപതകളിൽ നടക്കുന്ന ആഗോള യുവജന ദിനത്തിലേക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു. 2021 ലെ രൂപതാ

മതമൗലിക വാദത്തിനെതിരെ അരുതെന്നു പറയാം…

മതമൗലിക വാദത്തിനെതിരെ അരുതെന്നു പറയാം… മാർച്ച് 7-ന് പാപ്പാ ഫ്രാൻസിസ് ഇറാക്കിൽനിന്നും കണ്ണിചേർത്ത ട്വിറ്റർ : “ഈ രാജ്യത്ത് സമാധാനം കൊണ്ടുവരാൻ ദൈവത്തിനു സാധിക്കും. സന്മനസ്സുള്ള എല്ലാ

ദൈവവിളി ദിനത്തിൽ പാപ്പായുടെ ഹ്രസ്വസന്ദേശം

ദൈവവിളി ദിനത്തിൽ പാപ്പായുടെ ഹ്രസ്വസന്ദേശം   വത്തിക്കാൻ : ഏപ്രിൽ 25, ദൈവവിളിദിനത്തിൽ പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ചത് :   “തുറവും കാര്യശേഷിയും ഉദാരതയും സ്നേഹവുംകൊണ്ട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<