• August 16, 2026

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ഭൗതീകതിരുശേഷിപ്പുകള്‍ പരസ്യവണക്കത്തിനായി തുറന്നുകൊടുത്തു.

 വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ഭൗതീകതിരുശേഷിപ്പുകള്‍ പരസ്യവണക്കത്തിനായി തുറന്നുകൊടുത്തു.

 

വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ ഭൗതീകതിരുശേഷിപ്പുകള്‍പരസ്യവണക്കത്തിനായി തുറന്നുകൊടുത്തു.

 

ആഗോള കത്തോലിക്കാ സഭയില്‍, ദാരിദ്ര്യത്തിന്റെയും ആത്മീയതയുടെയും മാതൃക കാട്ടിയ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ മരണത്തിന്റെ എണ്ണൂറാം വാര്‍ഷികത്തോടനുബന്ധിച്ച്, വിശുദ്ധന്റെ ഭൗതീക ശരീരത്തിന്റെ തിരുശേഷിപ്പുകള്‍, അസീസിയില്‍ പൊതുജന വണക്കത്തിനായി തുറന്നുകൊടുത്തു. സെന്റ് ഫ്രാന്‍സിസ് അസ്സീസിയുടെ ബസിലിക്കയുടെ താഴത്തെ പള്ളിയിലാണ് തിരുശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്, ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി, പ്രാദേശിക സമയം വൈകുന്നേരം നാല് മണിക്ക്, വിശുദ്ധന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടങ്ങിയ പേടകം, അസീസിയുടെ പേപ്പല്‍ ബസിലിക്കകളുടെ പൊന്തിഫിക്കല്‍ പ്രതിനിധി കര്‍ദ്ദിനാള്‍ ആംഗെല്‍ ഫെര്‍ണാണ്ടസ് ആര്‍ത്തിമേയുടെ മുഖ്യകാര്‍മ്മികത്വത്തില്‍, കൊണ്ടുവരികയും, തുടര്‍ന്ന് വിശുദ്ധ ബലിയര്‍പ്പിക്കുകയും ചെയ്തു. 2026 മാര്‍ച്ചുമാസം ഇരുപത്തിരണ്ടു വരെയാണ് പൊതുദര്‍ശനം. 1230-ല്‍ വിശുദ്ധന്റെ മൃതദേഹം ബസിലിക്കയുടെ ക്രിപ്റ്റില്‍ സംസ്‌കരിച്ചതിനുശേഷം തിരുശേഷിപ്പുകളുടെ ആദ്യ പൊതു പ്രദര്‍ശനമാണിത്.

ഫ്രാന്‍സിസ് അസ്സീസി ഇന്നത്തെ ലോകത്തിനു നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ മാതൃക ആധിപത്യത്തിന്റെയല്ല, മറിച്ച്, സേവനത്തിന്റെയാണെന്നു കര്‍ദിനാള്‍ ഫെര്‍ണാണ്ടസ് ആര്‍ത്തിമേ വചന സന്ദേശത്തില്‍ അടിവരയിട്ടുപറഞ്ഞു. യഥാര്‍ത്ഥ സ്വാതന്ത്ര്യം കൈവശപ്പെടുത്തലിലും ആധിപത്യത്തിലുമല്ല, വിശ്വാസത്തിലും സേവനത്തിലുമാണെന്ന് സ്ഥിരീകരിച്ച ശബ്ദമായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടേതെന്നു കര്‍ദിനാള്‍ ആര്‍ത്തിമേ എടുത്തു പറഞ്ഞു. ഇതുതന്നെയാണ് ലൗകീകമായ പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതെ, ദാരിദ്ര്യവും അനുസരണവും തിരഞ്ഞെടുക്കുവാന്‍, വിശുദ്ധ ഫ്രാന്‍സിസിനെ പ്രചോദിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രലോഭനത്തിനെതിരായ വിജയം നമ്മെ മറ്റുളവരിലേക്ക് തുറക്കുവാന്‍ അനുവദിക്കുന്നുവെന്നും, ഇതാണ് വിശുദ്ധന്റെ ജീവിതം നമുക്ക് കാട്ടിത്തരുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘പാപം പെരുകിയിടത്ത് കൃപ അത്യന്തം വര്‍ദ്ധിച്ചു,’ എന്ന വിശുദ്ധ പൗലോസ് അപ്പസ്‌തോലന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, ഈ അതിസമൃദ്ധിയുടെ അടയാളമാണ് വിശുദ്ധ ഫ്രാന്‍സിസ് എന്ന് കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.

admin

Leave a Reply

Your email address will not be published. Required fields are marked *