• August 16, 2026

2026 ലെ ലിയോ പതിനാലാമന്‍ പാപ്പായുടെ പുതിയ അപ്പസ്‌തോലിക യാത്രകള്‍

 2026 ലെ ലിയോ പതിനാലാമന്‍ പാപ്പായുടെ പുതിയ അപ്പസ്‌തോലിക യാത്രകള്‍

2026 ലെ ലിയോ പതിനാലാമന്‍ പാപ്പായുടെ പുതിയ അപ്പസ്‌തോലിക യാത്രകള്‍

തുര്‍ക്കിയിലേക്കും ലെബനനിലേക്കും കഴിഞ്ഞവര്‍ഷാവസാനം നടത്തിയ അപ്പസ്‌തോലിക യാത്രകള്‍ക്ക് ശേഷം പുതിയ അപ്പസ്‌തോലികയാത്രകള്‍ക്കൊരുങ്ങി പരിശുദ്ധ പിതാവ്. അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനി, സ്‌പെയിന്‍, മൊണാക്കോ എന്നിവിടങ്ങളിലേക്കാണ് പാപ്പാ വരും നാളുകളില്‍ യാത്ര ചെയ്യുകയെന്ന് ഫെബ്രുവരി 25-ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു.

ഈ വര്‍ഷത്തെ അപ്പസ്‌തോലിക യാത്രകളില്‍ ഏറ്റവും ആദ്യത്തേത്, മൊണാക്കോ രാജ്യത്തേക്കുള്ള ഒരു ദിവസം മാത്രം നീണ്ടുനില്‍ക്കുന്നതായിരിക്കും. വലിയ ആഴ്ചയ്ക്ക് മുന്‍പായി, മാര്‍ച്ച് 28-ന് ആയിരിക്കും ഈ യാത്ര, കത്തോലിക്കാമതം രാജ്യത്തിന്റെ ഔദ്യോഗികമതമായുള്ള യൂറോപ്യന്‍ രാജ്യമാണ് മൊണാക്കോ. സമാധാനത്തിനായുള്ള ശ്രമങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്ന മൊണാക്കോയിലേക്ക് അടുത്തിടെ ആദ്യമായാണ് ഒരു പാപ്പാ യാത്ര ചെയ്യുന്നത്.

2026-ലെ അപ്പസ്‌തോലികയാത്രകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത്, ആഫ്രിക്കയിലെ അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനി എന്നീ രാജ്യങ്ങളിലേക്കുള്ള പത്തു ദിവസങ്ങള്‍ നീളുന്ന യാത്രയാണ്. ഏപ്രില്‍ 13 മുതല്‍ 23 വരെ തീയതികളിലായിരിക്കും ഇത് നടക്കുക.

 

2026-ലെ മൂന്നാമത് അപ്പസ്‌തോലിക യാത്ര സ്‌പെയിനിലേക്കുള്ളതാണ്. ജൂണ്‍ ആറ് മുതല്‍ പന്ത്രണ്ട് വരെ തീയതികളിലായി നടക്കുന്ന ഈ യാത്രയില്‍ പാപ്പാ ആദ്യമെത്തുക തലസ്ഥാനമായ മാഡ്രിഡിലായിരിക്കും.

 

ഏറെ പ്രത്യേകതകളുള്ള മൂന്ന് അപ്പസ്‌തോലിക യാത്രകളാണ് പരിശുദ്ധ സിംഹാസനം നിലവില്‍ അറിയിച്ചിരിക്കുന്നത്. ക്രൈസ്തവര്‍ ന്യൂനപക്ഷമായ ഒരു ഇസ്ലാമിക രാജ്യമായ അള്‍ജീരിയ തുടങ്ങി, ആഫ്രിക്കന്‍ ഭൂഖണ്ടത്തിന്റെ മദ്ധ്യത്തില്‍, ക്രൈസ്തവഭൂരിപക്ഷമുള്ള രാജ്യങ്ങളിലേക്ക് വരെയാണ് പാപ്പാ യാത്ര ചെയ്യുക. ലോകത്തിലെ രണ്ടാമത്തെ ചെറിയ രാജ്യത്തേക്കും, ലോകത്തെ ഏറ്റവും ചെറിയ രാജ്യത്തുനിന്നെത്തുന്ന പാപ്പാ യാത്ര ചെയ്യും.

admin

Leave a Reply

Your email address will not be published. Required fields are marked *