ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു

 ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു

ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു.

 

കൊച്ചി  : എറണാകുളം ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു. വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ. മോൺ. മാത്യു കല്ലിങ്കലിന്റെ സാന്നിധ്യത്തിൽ ആശുപത്രിയിൽ നടന്ന ചടങ്ങിലാണ് ചുമതല കൈമാറ്റം നടന്നത്.

നിലവിലെ ഡയറക്ടറായിരുന്ന ഫാ. ജോർജ് സെക്വീരയിൽ നിന്ന് ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ഔദ്യോഗികമായി ചുമതല ഏറ്റുവാങ്ങി. ലൂർദ് ആശുപത്രിയുടെ വളർച്ചയ്ക്കും സേവന മികവിനും നൽകിയ അമൂല്യ സംഭാവനകളെ വികാരി ജനറൽ പ്രത്യേകം അനുസ്മരിക്കുകയും, ഫാ. ജോർജ് സെക്വീരയുടെ നേതൃത്വത്തിൽ ആശുപത്രി കൈവരിച്ച പുരോഗതിയെ അഭിനന്ദിക്കുകയും ചെയ്തു.

പുതിയ ഡയറക്ടർക്ക് ആശംസകൾ നേർന്ന മോൺ. മാത്യു കല്ലിങ്കൽ, രോഗികേന്ദ്രീകൃത സേവനങ്ങളിലും ആരോഗ്യപരിപാലന രംഗത്തുമുള്ള ലൂർദ് ആശുപത്രിയുടെ മികവ് കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. അനുഷ വർഗ്ഗീസ് എന്നിവർ ചേർന്ന് ഫാ. ജോർജ് സെക്വീരയ്ക്ക് ഉപഹാരം സമർപ്പിച്ചു.

മോൺ. ജോസഫ് എട്ടിരുത്തിൽ,ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി റാഫേൽ കൊമരംചാത്ത്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. സോനു അംബ്രോസ് ഇത്തിത്തറ, ഫാ. സെബി അംബ്രോസ് തുണ്ടിപ്പറമ്പിൽ, വൈദികർ, ആശുപത്രി മാനേജ്മെന്റ് അംഗങ്ങൾ, ഡോക്ടർമാർ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

admin

Leave a Reply

Your email address will not be published. Required fields are marked *